Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഐശ്വര്യം നിറയാൻ 5 വഴികൾ

five-tips

ജീവിതത്തിൽ സർവ ഐശ്വര്യങ്ങളും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. ധനപ്രാപ്തിക്കായി എന്തും ചെയ്യും എന്നൊരവസ്ഥയിലാണ് ഇന്നത്തെ ലോകം. ഐശ്വര്യ പ്രാപ്തിയ്ക്കായി ഉപാസിക്കുന്നതു മഹാലക്ഷ്മിയെയാണ്. ഐശ്വര്യം പ്രദാനം ചെയ്യുന്നതു ധനലക്ഷ്മിയാണ്. സമ്പൽസമൃദ്ധി പ്രദാനം ചെയ്യുന്നത് എട്ടു ലക്ഷ്മിമാരാണ്. ധനലക്ഷ്മി - ധാന്യലക്ഷ്മി - ധൈര്യലക്ഷ്മി - ശൌര്യലക്ഷ്മി - വിദ്യാലക്ഷ്മി - കീര്‍ത്തിലക്ഷ്മി - വിജയലക്ഷ്മി - രാജലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാർ.

ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ

1 വൃത്തിയും വെടിപ്പും

താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിക്കു പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ ഈ കാര്യങ്ങൾ ശീലമാക്കുക.

2 നെല്ലിമരം

നെല്ലിമരത്തിന്റെ സാമിപ്യം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണു കരുതപ്പെടുന്നത്. നെല്ലിമരം വീട്ടിൽ വളർത്തുക എന്നതു പ്രായോഗികമല്ലെങ്കിൽ നെല്ലിക്ക വാങ്ങുമ്പോൾ പൂജാമുറിയിൽ മഹാലക്ഷ്മിക്കു പൂർണമനസ്സോടെ സമർപ്പിച്ച ശേഷം ഭക്ഷിക്കുക. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.

3 ശിവക്ഷേത്ര ദർശനം

പൗർണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.

4 വിഷ്ണുവിന്റെ ചിത്രം വീട്ടിൽ

വീട്ടിൽ വാതിലിനു പുറത്തേക്കു മുഖമായി വിഷ്ണുവിന്റെ ഫോട്ടോ വയ്ക്കുക. അനാവശ്യ ചെലവുകൾ കുറഞ്ഞ് സമ്പാദ്യം കൂടും.

5 സാധുക്കളെ സഹായിക്കുക

വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. നിർധനരായ കുട്ടികൾക്കു പഠനസഹായം നൽകുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്കു ചെയ്തുകൊടുക്കുന്ന സഹായങ്ങളും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.

∙ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.

സ്തോത്രം

ധനലക്ഷ്മി നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!

ധാന്യലക്ഷ്മി നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ശൗര്യലക്ഷ്മി സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിദ്യാലക്ഷ്മി ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

കീർത്തിലക്ഷ്മി സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിജയലക്ഷ്മി പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

രാജലക്ഷ്മി ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മി നമോസ്തുതേ !!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.