Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുകളിൽ ഐശ്വര്യം വർദ്ധിക്കാൻ മകരപൊങ്കൽ

മകരപൊങ്കൽ Representative Image

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാൾ, ഉത്തരായനത്തിന്റെ തുടക്കമാണ് തൈപ്പൊങ്കൽ ദിനം. ജനുവരി 15നാണ് തൈപ്പൊങ്കൽ , മകരവിളക്ക് ആഘോഷം. തമിഴ് നാട്ടിൽ മകരപൊങ്കൽ,മാട്ടുപൊങ്കൽ...എന്നിങ്ങനെ മൂന്നു നാല് ദിവസങ്ങളിലായാണ് ആഘോഷം. തിരുവനന്തപുരം മാവേലിക്കര ഭാഗങ്ങളിൽ മകരം ഒന്നിന് രാവിലെ വീടുകളിൽ പൊങ്കൽ തയ്യാറാക്കാറുണ്ട്. ഐശ്വര്യം വർദ്ധിപ്പിക്കാൻ വീടുകളിൽ അനുഷ്ഠിക്കാവുന്നതാണ് ഈ പൊങ്കൽ. തലേ ദിവസം വ്രതമെടുത്ത് അതിരാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് കിഴക്ക് ദർശനമായി പൊങ്കൽ അടുപ്പ് തയ്യാറാക്കണം. അരി കിഴക്കോട്ട് തിളച്ചു തൂവുന്നതാണ് ഉത്തമം. അരി,ശർക്കര,പാല്,പഞ്ചസാര,നെയ്യ് എന്നിവയുപയോഗിച്ചാണ് പൊങ്കൽ തയ്യാറാക്കുന്നത്. സാധാരണക്ഷേത്രത്തിൽ പൊങ്കൽ തയ്യാറാക്കുമ്പോൾ പാൽ ഉപയോഗിക്കാറില്ല.

അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. തമിഴ്‌ നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് : മണി, തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.