Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ മോഹിയാണോ? ജാതകത്തില്‍ മാളവികാ യോഗം ഉണ്ടോ എന്ന് കൂടി നോക്കണേ...

Artist

സിനിമയോ നൃത്തമോ മറ്റേതെങ്കിലും കലാരൂപമോ ആണോ നിങ്ങളുടെ ലക്ഷ്യം? ജാതകാല്‍ മാളവികാ (മാളവ്യ) യോഗമുണ്ടെങ്കില്‍ നിങ്ങൾക്കതു സാധ്യമാകുമെന്നാണ് ജ്യോതിഷമതം. പഞ്ചമഹാപുരുഷ യോഗത്തിലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ യോഗം നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രതിഭയെ കണ്ടെത്തി തേച്ചുമിനുക്കിയെടുക്കാന്‍ സഹായകരമാണ്.

ഒരു കലാകാരനോ കലാകാരിയോ നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്നുണ്ടോ എന്നുപറയാന്‍ ജ്യോതിഷപ്രകാരം ജാതകത്തില്‍ ധാരാളം ലക്ഷണങ്ങളുണ്ട്. എന്നാലും മാളവികായോഗത്തെപ്പോലെ എല്ലാം തികഞ്ഞ  ഒരു യോഗം വേറെയില്ലെന്നുതന്നെ പറയാം. നവഗ്രഹങ്ങളില്‍ പ്രധാനിയായ ശുക്രന്‍ (Venus) ഉച്ചത്തിലോ സ്വക്ഷേത്രങ്ങളിലോ നിന്ന് അത് ലഗ്നമോ ലഗ്ന കേന്ദ്രങ്ങളോ ആകുകയും ചെയ്‌താല്‍ മാളവികാ യോഗമുണ്ടെന്നാണു ശാസ്ത്രം. 

അവിടെ പാപയോഗമോ പാപ ദൃഷ്ടിയോ വരാതിരിക്കുകയും കൂടി  ചെയ്‌താല്‍ തീര്‍ച്ചയായും അത്തരം ജാതകക്കാര്‍ ജീവിതത്തില്‍ വിജയം നേടും പ്രത്യേകിച്ചു കലാരംഗത്ത്. ഇന്നു കലാരംഗത്ത് പ്രശസ്തരായ പലരുടെയും ജാതകത്തില്‍ ഈ യോഗം ദൃശ്യമാണ്.

ലേഖകൻ

S.JAYADEVAN 

ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE 

KANNUR- 670001 

AGNI GEMS KANNUR,TRISSUR,DUBAI 

PH:999 570 5555 

sjayadevan@yahoo.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.