Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രവനത്തിന്റെ സംരക്ഷകൻ

വൃക്ഷങ്ങൾക്കായി സ്വന്തം പുരയിടത്തിലെ രണ്ടരയേക്കർ ഉഴിഞ്ഞുവച്ച ഒരു വൃക്ഷസ്നേഹിയെ പരിചയപ്പെടാം. കോഴിക്കോട് തെങ്ങിലക്കടവിനടുത്ത് പാലക്കൊളമ്പ് കേശവൻ നമ്പൂതിരിയാണ് പതിനഞ്ചുവർഷമായി ഒരു നക്ഷത്രവനം തന്നെ സംരക്ഷിച്ചുപോരുന്നത്. 

കേശവൻ നമ്പൂതിരിയുടെ ഓരോ ദിനവും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഉറ്റമിത്രങ്ങളായ വൃക്ഷങ്ങളെ പരിചരിച്ചും ഇവിടേക്ക് വന്നെത്തുന്ന ജീവജാലങ്ങളുടെ സന്തോഷത്തിനൊപ്പം കൂടിയും ഈ വനസൗന്ദര്യത്തിൽ സ്വയം മറന്നും അങ്ങനെയങ്ങനെ... 

സൂര്യനുകീഴെയുള്ള ഓരോ ചെടിത്തലപ്പിനും അതിന്റേതായ ജന്മദൗത്യമുണ്ടെന്ന തിരിച്ചറിവാണ് ഈ നക്ഷത്രവനത്തിലെ പ്രഥമപാഠം. . അതിനായി ആദ്യം വരേണ്ടത് ഈ വൃക്ഷത്തിന്റെ ചുവട്ടിൽ തന്നെ. വീട്ടിൽ നട്ടുവളർത്താൻ പലരും ഭയക്കുന്ന കാഞ്ഞിരം ഇങ്ങനെ ഇരുപത്തേഴ് ജന്മനക്ഷത്രങ്ങൾക്കും ഓരോ വൃക്ഷമുണ്ട്. അവയ്ക്കെല്ലാം പലവിധ ഗുണങ്ങളുമുണ്ട്. ഭരണിയ്ക്ക് നെല്ലി, പൂരൂരുട്ടാതിയ്ക്ക് തേന്മാവ്, പുണർതത്തിന് മുള, ചിത്രയ്ക്ക് കൂവളം..ഇവയോരോന്നും ജീവന്റെ ഉറവിടങ്ങളാണ്.

ഇവിടത്തെ കാറ്റിനുപോലുമുണ്ട് സുഖശീതളമായൊരു പ്രത്യേകത. ശാന്തികർമങ്ങൾക്കിടയിൽ ഇങ്ങനെയൊന്ന് തോന്നാനും കാരണമുണ്ട്. തീർന്നില്ല വേറെയുമുണ്ട് അറുപതോളം ഔഷധവൃക്ഷങ്ങൾ. പാതിരി,പൂപാതിരി,തൊഴുകണ്ണി, ചങ്ങരംപരണ്ട,തായാമ്പൂ ഇങ്ങനെ അപൂർവയിനത്തിൽപെട്ട ചിലകൂട്ടരുമുണ്ട്. ഔഷധഗുണത്തിൽ ഇവരും കേമൻമാർ തന്നെ. 

നക്ഷത്രവനങ്ങൾ സംരക്ഷിച്ചുനിർത്താൻ തുടങ്ങിയതിൽപിന്നെ കേശവൻ നമ്പൂതിരിയുടെ വീട്ടിലും പരിസരങ്ങളിലും വെള്ളത്തിന് മുട്ടുണ്ടായിട്ടില്ല.അതുവരെയില്ലാതിരുന്ന നീരുറവയും ഈ വൃക്ഷങ്ങളുടെ സമ്മാനം. കൃഷിക്കായി രാസവളങ്ങളുപയോഗിച്ച് സ്വാഭാവമാറ്റം വന്ന തെങ്ങിലക്കടവിന്റെ മണ്ണിൽ വീണ്ടും സ്വാഭാവിക മൂലകങ്ങളൊക്കെ തിരിച്ചുവന്നതും അതിനുശേഷം വരും തലമുറയ്ക്ക് ഇതിലും വലുതൊന്നും കാത്തുവെക്കാനില്ലെന്ന ഓർമപ്പെടുത്തലാണ് ഈ വനസമ്പത്തും ഇവയുടെ കാവൽക്കാരനും.

Your Rating: