Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രകൾ സഫലമാകാൻ മന്ത്രം...

Astrology

തിരക്കുപിടിച്ച ജീവിതത്തിൽ എപ്പോഴും അപകട സാധ്യതകൾ കൂടുതലായിരിക്കും. അതു ചിലപ്പോൾ നമ്മുടെ അശ്രദ്ധ മൂലമോ അല്ലാതെയോ ആവാം. ജീവിതത്തിലും പഠനകാര്യത്തിലും ജോലിക്കാര്യത്തിലും നാം അവഗണിക്കുകയോ ശ്രദ്ധിക്കാതെയോ പോവുകയോ ചെയ്യുന്ന ചില കാര്യങ്ങൾ പിന്നീട് നമുക്ക് വലിയ മനോവ്യഥ സൃഷ്ടിച്ചേക്കാം. ഏതൊരു കാര്യത്തിനു മുന്നിട്ടിറങ്ങും മുൻപ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് സത്ഫലങ്ങൾ ഉണ്ടാവാൻ നല്ലതാണ്.

ഏതൊരു പ്രവൃത്തി ആരംഭിക്കുന്നതിനും മുമ്പ് ഗണപതി വന്ദനം ശ്രേഷ്ഠമാണ്. സർവ വിഘ്‌നങ്ങളിൽനിന്നും മുക്തി നേടാൻ ഈ ഗണപതിവന്ദനത്തിലൂടെ സാധിക്കും 

കാര്യപ്രാരംഭ ശ്ലോകം 

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ

നിര്‍വിഘ്നം കുരുമേ ദേവ സര്‍വ കാര്യേഷു സര്‍വദാ

മഹാമൃത്യുഞ്ജയമന്ത്രം

വാഹനമുപയോഗിക്കുന്നവരും അപകട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരും മഹാമൃത്യുഞ്ജയമന്ത്രം ശീലമാക്കുക. ഭഗവാൻ ശ്രീപരമേശ്വരനോടുള്ള പ്രാർഥനയാണിത്. ഈ മന്ത്രം ജപിച്ചാൽ അപകടമരണമൊഴിവാകുമെന്നാണു വിശ്വാസം. വളരെ ശക്തിയേറിയ ഈ മന്ത്രം ശാരീരിക - മാനസിക ശുദ്ധിയോടെ ദിവസവും ഒരു തവണ ജപിച്ചാലും ഫലസിദ്ധിയുറപ്പാണ്. വരികളുടെ അർഥം മനസിലാക്കി വേണം മഹാമൃത്യുഞ്ജയമന്ത്രം ജപിക്കാൻ. 

ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം

ഉർവാരുകമിവ ബന്ധനാൻ മൃത്യോർമുക്ഷീയ മാമൃതാത്

(അല്ലയോ ത്രിലോചനാ, സുഗന്ധത്തെയും പുഷ്ടിയേയും വർധിപ്പിക്കുന്ന അങ്ങ്, മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും 

വേർപെടുത്തുന്നതുപോലെ മരണത്തിൽനിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തിൽനിന്നല്ല.)

ॐ, ഓം = ഓംകാരം, പ്രണവമന്ത്രം

ത്ര്യംബകം = ത്രിലോചനൻ (പരമശിവൻ)

യജാമഹേ= ഞങ്ങൾ ധ്യാനിക്കുന്നു

സുഗന്ധിം = സുഗന്ധത്തെ

പുഷ്ടി = അഭിവൃദ്ധി

വർധനം = വർധിപ്പിക്കുന്നത്

ഉർവാരുകം= മത്തങ്ങ

ഇവ = പോലെ

ബന്ധനാൻ = ബന്ധനത്തിൽ നിന്ന്

മൃത്യോഃ = മരണത്തിൽ നിന്ന്

മുക്ഷീയ = മോചിപ്പിക്കുക

മാ = അല്ല

അമൃതാത് = അമരത്വത്തിൽനിന്ന്

യാത്ര പോകുമ്പോൾ അപകടസാധ്യതയും ധനനഷ്ടവും ഉണ്ടാവാതിരിക്കാനും കാര്യസിദ്ധിക്കും യാത്രാലക്ഷ്യപ്രാപ്തിക്കും ഈ മന്ത്രങ്ങൾ ചൊല്ലാവുന്നതാണ്.

അഗ്രതോ നരസിംഹോ മേ

പൃഷ്ഠതോ ഗരുഡദ്ധ്വജഃ

പാര്‍ശ്വയോസ്തു ധനുഷ്മന്തൗ

സകരൗ രാമലക്ഷ്മണൗ

അഗ്രത: പൃഷ്ഠതശ്ചൈവ

പാര്‍ശ്വയോശ്ച മഹാബലൗ

ആകര്‍ണ്ണപൂര്‍ണ്ണ ധന്വാനൗ

രക്ഷേതാം രാമലക്ഷ്മണൗ

രാമായ രാമഭദ്രായ

രാമചന്ദ്രായ വേധസേ

രഘുനാഥായ നാഥായ

സീതായാ: പതയേ നമഃ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.