Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മവിശ്വാസം വർധിപ്പിക്കാനൊരു മന്ത്രം

mantra

ദിവസം മുഴുവന്‍ ഈശ്വരന്‍ നമ്മുടെ കൂടെയുണ്ടാകാന്‍ വഴിയുണ്ടോ? ഉണ്ടെന്നു തന്നെയാണ് വാസ്തവം. ഈശ്വര ചൈതന്യം, മഹത്തായ പ്രപഞ്ചത്തിന്റെ ആ ഓജസ്സ് എന്നും എപ്പോഴും നമ്മോടൊപ്പം നില്‍ക്കുന്നതിന് ചൊല്ലുന്നതാണ് യജുര്‍വേദത്തിലെ ഭാഗ്യസൂക്തത്തിലെ നാലാം മന്ത്രം.

ഓം ഉതേദാനീം ഭഗവന്ത സ്യാമോത

പ്രപിത്വ ഉത മധ്യേ അഹ്നാമ്

ഉതോദിതാ മഘവന്‍ സൂര്യസ്യ വയം

ദേവാനാങ് സുമതൗ സ്യാമ

എനിക്ക് ദിവസം മുഴുവന്‍ ഭഗവാനോടൊപ്പം കഴിയണം എന്ന ചിന്ത ഊട്ടിയുറപ്പിക്കുകയാണ് ഈ മന്ത്രസാധനയിലൂടെ ലക്ഷ്യമിടുന്നത്. പ്രപഞ്ചത്തിനനുസരിച്ച് നാം ചരിക്കുമെന്ന് മനസിനെയും ഹൃദയത്തെയും തലച്ചോറിനെയും ഓര്‍മപ്പെടുത്തുകയാണ് ഇത്. 

അതിരാവിലെയും ഉച്ചയ്ക്കും സായാഹ്നത്തിലും എന്റെ കൂടെ ഈശ്വരന്‍ വേണം. ഞാന്‍ എപ്പോഴും ഭാഗ്യമുള്ളവനായി മാറണം. സര്‍വസമയത്തും എനിക്ക് ഈശ്വരന്‍ വേണം. സമഗ്രമായ ഐശ്വര്യം, വീര്യം, യശസ്സ്, ജ്ഞാനം, വൈരാഗ്യം എന്നിവ യഥാസമയങ്ങളില്‍ നമ്മളിലുണ്ടാകുകയെന്നതാണ് സാധനയിലെ പ്രധാന പ്രാര്‍ത്ഥനാ ആശയം. പ്രകാശം പരത്തുന്ന പോലെ നമ്മുടെ മനസ്സും ശരീരവും മാറട്ടെയെന്നാണ് മന്ത്രം ചൊല്ലുന്നതിലൂടെ നാം ആഗ്രഹിക്കുന്നത്. 

വളരെ ശക്തമായ മന്ത്രമാണിത്. ദിവസവും ചൊല്ലുന്നതിലൂടെ ഈശ്വരന്റെ ഭാഗം തന്നെയാണ് താന്‍ എന്ന ഉറച്ച വിശ്വാസം ലഭിക്കുന്നു. അതിലുപരി നമ്മുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.