Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്ത് പൊരുത്തവും ഉത്തമം: പക്ഷേ വിവാഹം നടക്കുന്നില്ല

ജ്യോതിഷം

പൊരുത്തം ശരിയാകാത്തതിനാലാണു വിവാഹം താമസിക്കുന്നത് എന്നു പലരും പറയാറുണ്ട്. ജ്യോതിഷത്തെ എതിർക്കുന്നവർ ആദ്യം പറയുന്ന കാര്യങ്ങളിൽ ഒന്നും ഈ പൊരുത്തമാണ്.

പുറമേ അങ്ങിനെ പറയാമെങ്കിലും കുറച്ചു കൂടി ഗഹനമായി ചിന്തിച്ചാൽ പൊരുത്തമല്ല വിവാഹം നടക്കാത്തതിലെ വില്ലന്‍ എന്നു മനസ്സിലാക്കാം. എല്ലാ പൊരുത്തവും ഉത്തമം എന്നു ജ്യോതിഷി പറ‍ഞ്ഞാലും ജീവിതപങ്കാളിയാകേണ്ട ആളിനെയും കുടുംബത്തെയും ചുറ്റുപാടിനെയും പറ്റി അന്വേഷണവും വിലയിരുത്തലും സ്വാഭാവികമായി നടക്കും. അനുകൂലമല്ലാത്ത വിവരങ്ങളാണു കിട്ടുന്നതെങ്കിൽ പൊരുത്തം പത്തും ഉത്തമമായാലും വിവാഹത്തിന് ആരും മുതിരാറില്ല.

രണ്ടു സാഹചര്യങ്ങളിൽനിന്നു വരുന്നവർ ഒരുമിച്ചു ചേരുന്നതാണ് വിവാഹമെന്ന കർമം. രണ്ട് അച്ഛനമ്മമാരുടെ മക്കളായി ജനിച്ച്,  രണ്ടു വ്യത്യസ്ത ചുറ്റുപാടുകളിൽ വളർന്ന്, രണ്ട് ആഹാരരീതിയും രണ്ടു സ്വഭാവവിശേഷങ്ങളുമുള്ള, പ്രകൃതിയുടെ ഗന്ധം പോലും രണ്ടായ സ്ഥലത്തുനിന്ന് എത്തുന്നവർ ഒരുമിച്ചു ജീവിക്കുമ്പോൾ ആദ്യ നാളുകളിലെങ്കിലും ചില അസ്വാരസ്യങ്ങൾ സ്വാഭാവികം.

ജാതക– നക്ഷത്ര പൊരുത്തങ്ങൾ ഉത്തമം എന്നു കേള്‍ക്കുമ്പോൾ സുഖകരമായി ജീവിക്കാമെന്ന ഒരു മുൻധാരണ ദമ്പതികളിൽ ഉണ്ടാകും. പൊരുത്തം ഉത്തമം എന്നു കേൾക്കുമ്പോൾ ജീവിക്കുവാനുള്ള ആത്മവിശ്വാസമാണ് ശരിക്കും വർധിക്കുന്നത്.

ജാതക, നക്ഷത്ര പൊരുത്തങ്ങളെ മാത്രം വിലയിരുത്തി വിവാഹത്തിനു ശ്രമിക്കരുത്.

കുടുംബങ്ങൾ തമ്മിൽ പൊരുത്തമുണ്ടോ എന്നും വിദ്യാഭ്യാസനിലവാരം തമ്മിൽ ഏകദേശം സാമ്യമുണ്ടോ എന്നും നോക്കണം. പ്രവൃത്തിമേഖലകൾ തമ്മിൽ പൊരുത്തപ്പെടുമോ, ശാരീരികഘടനയും ആരോഗ്യവും ചേർച്ചയുള്ളതാണോ എന്നൊക്കെ ശ്രദ്ധിക്കണം. സൗന്ദര്യപരമായ പൊരുത്തവും നോക്കണം. ഒപ്പം നക്ഷത്ര, ജാതക പൊരുത്തവും കൂടി നോക്കുക, അതും ജ്യോതിഷ വിശ്വാസി ആണെങ്കിൽ‌ മാത്രം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.