Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയുടെ ഔഷധമായി മരുതമല

മരുതമല Marudhamalai Murugan Temple

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് മരുതമല. കോയമ്പത്തൂർ ഗാന്ധിപുരത്തു നിന്നു പതിനഞ്ചു കിലോമീറ്റർ യാത്ര ചെയ്താൽ മരുതമലയിലെത്താം. പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർ‌ശം ഉണ്ട്. 

ധാരാളം പച്ചമരുന്നുകൾ ഈ മലയിൽ ഉളളതിനാല്‍ അത് വായുവിനെയും വെളളത്തെയും ഔഷധ തുല്യമാക്കുന്നു. മലമുകളിലേക്ക് ദേവസ്വം വക ബസുകൾ ലഭ്യമാണ്. സ്വന്തം വാഹനത്തിലും യാത്ര ചെയ്യാം. നാമമാത്രമായ സംഖ്യ  അതിന് നൽകണം എന്ന് മാത്രം. മരുന്നു മലയാണ് മരുതമലയായി തീർന്നത് എന്ന് ഒരു അഭിപ്രായവും നിലനിൽക്കുന്നു. 

മരുതമല Marudhamalai Murugan Temple

കരിങ്കല്ലിൽ തീർത്ത വിഗ്രഹമാണിവിടെ പ്രതിഷ്ഠ. ദണ്ഡായുധപാണി സങ്കൽപമാണ്. അതിനാൽ തന്നെ വലത് കയ്യിൽ ഒരു ദണ്ഡ് (വടി) പിടിച്ചിരിക്കുന്നു. പേരൂർ പുരാണത്തിൽ നാരകാസുരനെയും കൂട്ടരെയും വധിക്കാനായി മുരുകൻ വരുന്നതും കാത്ത് ദേവൻമാർ മ‌രുതമലയിലാണ് ഇരുന്നത് എന്ന് പറയപ്പെടുന്നു. 

മരുതമല Marudhamalai Murugan Temple

രാവിലെ ആറ് മണിക്കു പൂജകൾ ആരംഭിക്കുന്നു. രാത്രി 8.30 ന് നടയടയ്ക്കുന്നു. തൈപ്പൂയം, കാര്‍ത്തിക വിളക്ക്, പൈങ്കുനി ഉത്രം എന്നിവയാണ് പ്രധാന ഉത്സവങ്ങൾ. നിത്യപൂജയ്ക്ക് മൂവായിരം രൂപയാണ് ചെലവ്. പഞ്ചാമൃതം, പാൽ, പനിനീർ തുടങ്ങിയ അഭിഷേകം എല്ലാ മുരുകൻ ക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും ചെയ്യാം. ഭസ്മാഭിഷേകവും കളകാഭിഷേകവും നടത്താം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: