Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേയ്മാസപ്പുലരികളിൽ ഓർക്കേണ്ട സംഗതികൾ

sun-rise

2015 മേയ് മാസത്തിലെ ഗ്രഹസഞ്ചാരഫലങ്ങൾ പൊതുഭരണരംഗത്തു നിലനില്ക്കുന്നവർക്ക് മേയ്മാസം പകുതിയോടെ കലഹാരിഷ്ടതകളിലും നിയമക്കുരുക്കുകളിലും ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളിലെ അപാകതകളിലും പെട്ടു ചെറിയ തോതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്പത്തികബാധ്യതകൾ വീർപ്പുമുട്ടിക്കും. കലാകാരന്മാർ, വിദ്യാർഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർ പുതിയ പദ്ധതികൾ ആവിഷ്കരിച്ചാൽ മന്ദതയിലാകാൻ സാധ്യതയുണ്ട്. അസ്ഥി, കണ്ണ്, പല്ല്, വ്ലറ്, നഖം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ സമൂഹത്തിൽ വർധിക്കാനിടയുണ്ട്.

മേയ്15 മുതൽ വിവിധതുറകളിൽ ജനമത്സരം, ഭീകരവാദികളുടെ ഇടപെടലുകൾ, ആയുധദൂഷ്യം, യന്ത്രദൂഷ്യം എന്നിവ ഉണ്ടാകാം. ഇക്കാലയളവിൽ സാമ്പത്തികരംഗം, വാണിജ്യം എന്നിവ പുരോഗതി പ്രാപിക്കാം.

ഗൃഹനിർമാണരംഗം, വാഹനവിപണനം എന്നിവ പുരോഗമിക്കാം. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർ നേട്ടങ്ങൾ കൈവരിക്കും. സ്ഥാനമാറ്റത്തിനു ശ്രമിക്കുന്നവർ കർമരംഗത്തു ജീവിതലാഭം കൈവരിക്കും. ത്വക്ക് രോഗങ്ങൾ, നയനരോഗങ്ങൾ, അലർജി എന്നിവ പടരാനിടയുണ്ട്. ഊഹക്കച്ചവടരംഗം വിശേഷഭാഗ്യങ്ങളെ സൂചിപ്പിക്കുന്നു. സ്വയം വരുത്തിവയ്ക്കുന്ന പിഴവുകൾ, സാഹസപ്രവൃത്തികൾ എന്നിവ ഒഴിവാക്കുക. ഭൂമിയുടെ ക്രയവിക്രയം കെട്ടിടങ്ങൾ ഉൾപ്പടെ ആണെങ്കിൽ ലാഭം കൈവരിക്കും. ജലവാഹനങ്ങൾ മുഖേനയുള്ള നേട്ടം മന്ദതയിലാകും. ഉപാധികളില്ലാതെ സമർപ്പണ ബുദ്ധിയോടെ സർവേശ്വരനെ ആശ്രയിക്കുക. ദാനധർമങ്ങൾ ദുരിതശാന്തി വരുത്തും.

കൂടുതൽ വിവരങ്ങൾക്ക് Ajithan Nampoothirippad Gouri Sivam, AIMS P.O, Ponekkara, Edappally, Ernakulam Dist., Kerala state, India, Pin - 682 041 0484-32 9094 9387919559 me@ajithan.com, ajithan.astro@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.