Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുധനു വക്രപ്രയാണം; സംസാരത്തിൽ ശ്രദ്ധ വേണം

mercury-retrograde Representative Image

ഓരോ ഗ്രഹങ്ങൾക്കും മനുഷ്യരുടെ ജീവിതവുമായി അഭേദ്യമായ ബന്ധം ഉണ്ട്. ജനുവരിയിലെ മൂന്നാഴ്ചക്കാലം ബുധന്റെ വക്രപ്രയാണ കാലമാണ്. ബുധൻ എന്ന ഗ്രഹത്തിന്റെ മാറ്റം മനുഷ്യരുമായി ബന്ധപ്പെടുത്തുമ്പോൾ മനസ്സ്, ബുദ്ധി, ഓർമ എന്നിവയൊക്കെയായിട്ടാണു ബന്ധപ്പെട്ടിരിക്കുന്നത്. ബുധവക്ര പ്രയാണ കാലമായ ജനുവരി 5 മുതൽ 25 വരെയുള്ള സമയത്ത് എഴുതുന്നതും പറയുന്നതുമായിട്ടുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

പുനർവിചിന്തനത്തിനുള്ള കാലമാണിത്. ചെയ്ത കാര്യങ്ങളെ വിലയിരുത്താനും പദ്ധതികളെ വിലയിരുത്താനും ഈ സമയം ഉപയോഗിക്കാം. ബുധൻ വക്രപ്രയാണത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന മൗഢ്യം എങ്ങനെ മറികടക്കാം? സുപ്രധാന തീരുമാനങ്ങൾ ഈ സമയത്ത് എടുക്കാതിരിക്കുന്നതാണു നല്ലത്. നിരാശാജനകമായ വീഴ്ചകൾ ഒഴിവാക്കാൻ ഇതാണ് ഉത്തമ മാർഗം. ജനുവരി 25 നു ശേഷം നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാം. ബുധവക്രപ്രയാണത്തിൽ‌ ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങൾ:

1 സാധാരണയിൽ കൂടുതൽ അലസത അനുഭവപ്പെടുന്ന സമയമാണിത്. സാങ്കേതിക കാര്യങ്ങളിലും യാത്രയിലും കൂടുതൽ ശ്രദ്ധ വേണം. വസ്തുക്കൾ കൈമോശം വരാനുള്ള സാധ്യത കൂടുതലാണ്.

2 സംസാരത്തിൽ അതീവശ്രദ്ധ വേണം. വാഗ്വാദങ്ങളിൽ‌ ഏർപ്പെടരുത്.

3 എഴുതുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധയുണ്ടാവണം. ഇമെയിൽ സന്ദേശങ്ങളും, ഫെയ്സ് ബുക്ക്- ട്വിറ്റർ മാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന കാര്യങ്ങളും ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ തിരിച്ചടിക്കും.

4 വളരെ നാളുകളായി കാണാതിരുന്നയാളുകൾ വീണ്ടും നിങ്ങളുടെ ജീവിതത്തിലേക്കു വരും.

5 പുതിയ ജോലിയിലേക്കു പ്രവേശിക്കുവാൻ അനുകൂല കാലമല്ല. ഈ കാലയളവിൽ എടുക്കുന്ന കാര്യങ്ങളിൽ പ്രധാന കാര്യങ്ങൾ വിട്ടുപോകാൻ സാധ്യതയുണ്ട്.

6 വാഹനങ്ങൾ കേടുവരുവാനുള്ള സാധ്യതയുണ്ട്. ദീർഘദൂര യാത്രകൾ പോകുന്നതിനു മുൻപ് കൃത്യമായ പരിശോധന വേണം.

7 പ്രധാന ഉടമ്പടികളിൽ ഒപ്പുവയ്ക്കുന്നത് ഒഴിവാക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.