Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവി പ്രവചനത്തിന് മോദി തന്നെ കണ്ടതായി ഹസ്തരേഖ പണ്ഡിതന്റെ വെളിപ്പെടുത്തൽ

modi ബിജാൻ ദാരുവാലയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദർശിച്ചിരുന്നതായി പ്രശസ്ത ജ്യോതിഷപണ്ഡ‍ിതനായ ബിജാൻ ദാരുവാല അവകാശപ്പെട്ടു. മോദിയുടെ ഹസ്തരേഖ നോക്കി രാഷ്ട്രത്തിന്റെ പുരോഗതി, വികസനം എന്നിവ പ്രവചിച്ചിരുന്നതായും ബിജാൻ ദാരുവാല പറഞ്ഞു. ഹസ്തരേഖ ശാസ്ത്രജ്ഞനായ ഇദ്ദേഹത്തെ മോദി തന്റെ കൈകൾ കാണിക്കുന്നതിന്റെ ചിത്രം ചില മാ‌ധ്യമങ്ങൾ പുറത്തു വിട്ടതിന് പിന്നാലെയാണ് ബിജാൻ ദാരുവാലയുടെ വെളിപ്പെടുത്തൽ.

ഇൻഡോറില്‍ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ബിജാൻ ദാരുവാല ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹസ്തരേഖ പ്രകാരം മോദി ശക്തനാണ്. വ്യക്തിപരമായി മോദി ശക്തനാണെങ്കിലും ബിജെപി ദുർബലമാണ്. ഇത് അദ്ദേഹത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ദാരുവാല പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങുമായി താരതമ്യം ചെയ്യുമ്പോൾ മോദി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മോദി ദാരുവാലയെ കണ്ടത് എവിടെ വച്ചാണെന്നും എപ്പോഴാണെന്നും ദാരുവാല വെളുപ്പെടുത്തിയട്ടില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു സന്യാസിയെ കാണുന്നതിന്റെ വിഡിയോ ബിജെപി പുറത്തു വിട്ടതിന് പിന്നാലെയാണ് ദാരുവാലയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.