Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗ മോൾക്കുണ്ട് പറയാൻ ചില കാര്യങ്ങൾ

x-default

മെർലിൻ മൺറോ എന്ന വേൾഡ് ബ്യൂട്ടിക്ക് കൂട്ടായി ഒരു മോള്‍ എന്നുമുണ്ടായിരുന്നു.ആ സുന്ദരിയുടെ ഖ്യാതി കൂട്ടിയതിനു പിന്നില്‍ ഇൗ മോള്‍ക്കുള്ള പങ്ക് ലോകത്തിന് ഒരിക്കലും വിസ്മരിക്കാനവില്ല. പറഞ്ഞുവരുന്നത് അവരുടെ മകളുടെ കാര്യമല്ല. നമ്മുടെ സ്വന്തം മറുകാണ് മൺറോയുടെ ഇൗ 'മോൾ'.

ഒരു മറുകിന് നമ്മുടെ ജീവിതവുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ അന്വേഷിച്ചു തുടങ്ങിയതല്ല. പുരാതന ചൈനീസ് പഠനങ്ങൾ പറയുന്നത്. മറുകിന് അതിന്റെ സ്ഥാനമനുസരിച്ച് നമ്മെക്കുറിച്ച് ചിലതൊക്കെ പറയാനാകുമെന്നാണ്. ചിലർ മറുകിന് ദുശ്ശകുനമായി കരുതുന്നു; ചിലർ ഭാഗ്യമായും. അഴകിന്റെയും ഭാഗ്യത്തിന്റെയും ഉത്തമലക്ഷണമായി കരുതുന്നത് ഏഴു സ്ഥാനങ്ങളിലുള്ള മറുകുകളെയാണ്. അവയേതൊക്കയെന്ന് ഇനി നോക്കാം; അവയ്ക്കെന്താണ് പറയാനുള്ളതെന്നും.

ചുണ്ടിലെ മറുക്

കടുത്ത നിറങ്ങളെ ഇഷ്ടപ്പെടുന്ന ഇവർ ചുവപ്പിനെയും കടുത്ത ഒാറഞ്ചിനെയും ഒരിക്കലും മാറ്റി നിർത്തില്ല. തുണികൾ തിരഞ്ഞെടുക്കുന്നതിൽ ഒരു പ്രത്യേക കഴിവുണ്ടാകും. മൂക്കത്തോ ചുണ്ടിനു സമീപത്തോ മറുകുള്ള ഇവർക്ക് ദേഷ്യം വരാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. പ്രേമലോലുപരും പ്രതികാര ദാഹികളുമായി ഇവർ പെട്ടെന്ന് പ്രതികരിക്കുന്നവരുമാണ്. മേൽച്ചുണ്ടിൽ മറുകുള്ളവർക്ക് വസ്ത്രവും ഭക്ഷണവുമാണ് വീക്ക്നസ്. ഇവർ നല്ല സൗഹൃദ ബന്ധമുള്ളവരായിരിക്കും. നല്ല പെരുമാറ്റ രീതികൾ ഉള്ളവരും. മൺറോയുടെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല.

m

നെറ്റിയിലെ മറുക്

ഇവർ ക്ലാസിക്ക് സ്റ്റെൽ ഉള്ളവരായിരിക്കും. ബ്ലാക്ക് ആൻഡ് വൈറ്റ്, ഗ്രേ തുടങ്ങിയ നിറങ്ങളാവും കൂടുതൽ ഇഷ്ടം. ലാളിത്യം മുഖമുദ്ര. ആഞ്ചലീന ജോളിയെപ്പോലെ പേരും പ്രശസ്തിയും സമ്പത്തുമാണ് നെറ്റിയിൽ മറുകുണ്ടെങ്കില്‍ വന്നുചേരുക. കണ്ണിലോ സമീപത്തോ പുരികത്തിലോ മറുകുണ്ടെങ്കില്‍ നിങ്ങൾ വീടിനെ ഇഷ്ടപ്പെടുന്നവരായിക്കും. നല്ല ആശയവിനിമയശേഷിയും നേതൃത്വവും ഇവരുടെ പ്രത്യേകതയായിരിക്കും. പുരികങ്ങൾക്കിടയിലെ മറുക് ജോലിയില്‍ ഉയർച്ചയ്ക്കും വരുമാന വര്‍ധനവിനും കാരണമാകുമത്രേ.

fh

കവിളിലെ മറുക്

കത്രീനയുടെ കവിളത്തെ മറുകിന് എന്താ അഴക്ക്! തികച്ചും സെക്സി. വിശ്വാസം തോന്നുന്ന ആരോടും മനസ്സു തുറക്കുന്ന ഇവരുടെ അടുത്ത് നാട്യത്തിന് സ്ഥാനമില്ല. ആകർഷണീയത സ്വതവേ ഉണ്ടെങ്കിലും സെന്റർ ഒാഫ് അട്രാക്ഷന്‍ ആവാൻ ഇവർക്ക് ഒട്ടും താൽപര്യമില്ല.

മാറിൽ മറുക്

പരിപൂരണ്ണതയുടെ പര്യായമായിരിക്കും മാറത്ത് മറുകുള്ളവർ. ഇവർക്ക് തട്ടിക്കൂട്ടലിൽ വിശ്വാസമുണ്ടാവില്ല. ജീവിതം അടിച്ചുപൊളിക്കാനുള്ളതാണെന്നു കരുതുന്നവര്‍. ജയിക്കാനായി ജനിച്ചവരെന്ന് അഭിമാനിക്കാണ് ഇവർക്ക് ഇഷ്ടം.

തോളിലെ മറുക്

ആകര്‍ഷണീയതയും സൗന്ദര്യവുമുള്ള ഇക്കൂട്ടരുെട പ്രശ്നം വികാരജീവികളാണെന്നതാണ്. ഡ്രസ് സെൻസ് ഇക്കൂട്ടർക്ക് തീരെ ഉണ്ടാകില്ല. ട്രെന്‍ഡിന് അനുസരിച്ച് ജീവിക്കുകയുമില്ല.

mole-shld

പാദത്തിൽ മറുകുള്ളവർ

പറന്നു നടക്കാനിഷ്ടപ്പെടുന്ന ഇവർ യാത്രകമ്പമുള്ളവരായാരിക്കും. ലോകം മുഴുവന്‍ കാൽച്ചുവട്ടിലാകണമെന്ന് ആഗ്രഹിക്കുന്ന ഇവർ ജോലിസ്ഥലത്ത് തിളങ്ങും. ചിലകാര്യങ്ങളിൽ കാടു കയറി ചിന്തിക്കും.

mole-foot

കൈത്തടത്തിൽ മറുകുള്ളവർ

സമ്പത്തിന് അധിപരായിരിക്കും കൈത്തടത്തിൽ മറുകുള്ളവർ. വിലപ്പെട്ടതിനായി മാത്രം സമയം നീക്കിവെക്കുന്ന ഇവർ മറ്റാർക്കുമില്ലാത്തത് വേണമെന്ന് ആഗ്രഹിക്കുന്നവരും അതിനായി ശ്രമിക്കുന്നവരുമാണ്. സ്വന്തമാക്കിയവ മറ്റുള്ളവരെ കാണിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. നേതൃസ്ഥാനത്ത് ഇരിക്കാന്‍ തികച്ചും യോഗ്യർ. ഇനി, കൈവെള്ളയുെട പുറത്താണ് മറുകെങ്കിലും സാരമില്ല, സമ്പത്തിൽ കുറവുണ്ടാവില്ല.

mole-han
Your Rating: