Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരലിലെ മറുകു കടമുണ്ടാക്കും

astro-mole

ഭൂതകാലത്തിന്റെ ശേഷിപ്പുകളാണു മറുകുകൾ എന്നാണു ചൈനക്കാരുടെ വിശ്വാസം. ഭാഗ്യത്തിന്റെയും ദൗർഭാഗ്യത്തിന്റെയും കഥകൾ ഈ മറുകുകൾ‌ക്കു പറയാനുണ്ട്. ശരീരത്തിലെ മറുകുകൾ‌ക്കു വ്യക്തിത്വത്തിന്റെ സൂചനകൾ നല്‍കാന്‍ കഴിയുമെന്നു പറയുന്നു. ശരീരഭാഗങ്ങളിലെവിടെയാണോ ഉള്ളത് അതനുസരിച്ച് വ്യക്തിത്വത്തില്‍ മാറ്റമുണ്ടാകുമെന്നാണു പറയപ്പെടുന്നത്. ചില മറുകു വിശകലനങ്ങൾ നോക്കാം.

1). നെറ്റിയില്‍ വലതു ഭാഗത്ത്: ധനവും വിജയവും ഭാഗ്യവും സൂചിപ്പിക്കുന്നു

2) പുരികത്തിനു താഴെ: ക്രിയാത്മകതയും ബുദ്ധിയും സൂചിപ്പിക്കുന്നു.

3). ചുണ്ടിനു മുകളിൽ‌: സുന്ദരികളായിരിക്കും ഇവർ. ചുണ്ടിനു മുകളിലോ താടിയിലോ മറുകുള്ളവർ ജീവിതത്തിൽ വിജയിക്കും.

4). മൂക്കിലെ മറുക്: പെട്ടെന്ന ദേഷ്യപ്പെടുന്നവരാണ്.

5). കണ്ണിനുള്ളിലെ മറുക്:

വലതു കണ്ണില്‍ മറുകുള്ളവര്‍ പെട്ടെന്നു പണക്കാരാകുമെന്നാണു പറയപ്പെടുന്നത്. കണ്‍‌വെള്ളയിലുള്ള മറുക് അത്യപൂർ‌വമാണ്‌.

6). ചെവിയിലെ മറുക്: വലതു ചെവിയില്‍ മറുകുള്ളവര്‍ കുടുംബത്തിനായി നിലകൊള്ളുന്നവരാണ്. ചെവിയിലെ മറുകു നല്ലതെന്നാണു കരുതപ്പെടുന്നത്.

7). കവിളിലെ മറുക്: വലതു കവിളില്‍ മറുകുള്ളവര്‍ തൊട്ടാവാടികളാണ്, ഇടതു കവിളിലെ മറുകു സൂചിപ്പിക്കുന്നത് അന്തര്‍മുഖ വ്യക്തിത്വം.

8). കഴുത്തിലെ മറുക്: കഴുത്തിന്റെ ഏതെങ്കിലും വശത്തു മറുകുണ്ടെങ്കില്‍ അതു നല്ല വ്യക്തിത്വത്തിന്റെ ചിഹ്നമാണ്.

9). തോളിലെ മറുക് ഉത്തരവാദിത്തബോധത്തോടു കൂടിയവരും വളരെ പ്രായോഗികവാദികളുമായ വ്യക്തികളുമായിരിക്കും തോളിൽ മറുകുള്ളവർ.

10). നെഞ്ചിലെ മറുക്: മടിയുടെയും സുഖലോലുപതയുടെയും അടയാളമായിട്ടാണു നെഞ്ചിലെ മറുകിനെ കാണുന്നത്.

11). കൈവിരലുകളിലെ മറുക്: ജീവിതത്തിൽ കടക്കാരായിരിക്കും ഇവർ. ജീവിതത്തില്‍ ഒട്ടേറെ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നവർ‌ക്കു കൈവിരലുകളില്‍ മറുകുണ്ടാകും.

12). കൈവെള്ളയിലെ മറുക്: സമ്പന്നജീവിതം നയിക്കാന്‍ ഭാഗ്യമുള്ളവരായിരിക്കും ഇവർ.

13). പാദത്തിലെ മറുക്: കാൽ പാദത്തില്‍ മറുകുള്ളവര്‍ക്ക് ഒരുപാടു യാത്ര ചെയ്യാന്‍ അവസരമുണ്ടാകുമെന്നു പറയപ്പെടുന്നു.

14). കയ്യിലെ മറുക്: കയ്യിലെ മറുക് ധൈര്യശാലിയാണെന്നും തീരുമാനം എടുക്കാന്‍ കഴിവുള്ളവരാണെന്നും ചൂണ്ടിക്കാണിക്കുന്നതായി പറയപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.