Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗപർണികയിൽ മുങ്ങിക്കുളിച്ച്

Pushpa Radholsavam The Navarathri Pushpa Radholsavam in Kollur Mookambika Temple (File photo)

ആദ്യമായി മൂകാംബികയിൽ പോകുന്നവർ തീർച്ചയായും സൗപർണികയിൽ ഇറങ്ങി മുങ്ങിക്കുളിച്ചശേഷം വേണം ക്ഷേത്രത്തിൽ പ്രവേശിച്ച് ദേവിയെ കണ്ട് തൊഴാൻ എന്നാണ് വിശ്വാസം. ഇവിടെ തുടങ്ങുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും എന്നും ഭക്തർകരുതുന്നു.

വിദ്യാരംഭം കുറിക്കാൻ ഏറ്റവും ഉത്തമമായ ക്ഷേത്രവും ഇതു തന്നെയാണ്. മറ്റെവിടെ എഴുതാനിരുത്തിയാലും കഴിയുമെങ്കിൽ ഇവിടെ വന്ന് ഒന്നുകൂടി വിദ്യാരംഭം കുറിച്ചാലും തെറ്റില്ല.

കലാകാരന്മാരും, നൃത്തവും, സംഗീതവും, വാദ്യോപകരണങ്ങളുമൊക്കെ പഠിക്കുന്നവർ ഇവിടത്തെ സരസ്വതി മണ്ഡപത്തിൽ അവ ഒരിക്കലെങ്കിലും അവതരിപ്പിക്കണം. ഇവിടെ എത്തുന്ന എല്ലാവർക്കും ക്ഷേത്രത്തിൽ നിന്നും നിത്യവും പ്രസാദ ഊട്ട് ഉണ്ട്. ആ നേർച്ച സദ്യയുടെ രുചി ഒന്ന് വേറെ തന്നെയാണ്.

അമ്മയ്ക്ക് നേദിച്ച ത്രിമധുരം ഒരൽപമെങ്കിലും നുണയാൻ കഴിഞ്ഞാൽ പിന്നെ അയാളിൽ സരസ്വതീ കടാക്ഷത്തിന്റെ തെളിവുകൾ നിശ്ചയമായും പ്രകടമാകും.അത്താഴപൂജയ്ക്ക് ശേഷം ലഭിക്കുന്ന കഷായത്തിനും ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കാനുള്ള കഴിവ് ഉണ്ട്. സംസാരവൈകല്യമുള്ള കുട്ടികളെ ഇവിടെ ഭജനം ഇരുത്തുന്നത് അവരുടെ ദുരുതങ്ങൾക്ക് പരിഹാരമാകും.

ശങ്കരാചാര്യരുടെ നിർദ്ദേശാനുസരണമുള്ള പൂജാ വിധികളാണ് ഇന്നും ഇവിടെ തുടരുന്നത്. ഇവിടെ വരുന്നവർ നിശ്ചയമായും കുടജാദ്രിയിലെ ക്ഷേത്രവും സന്ദർശിക്കേണ്ടതാണ്. ശങ്കരാചാര്യൻ തപസു ചെയ്തു എന്ന് കരുതുന്ന ഗുഹയും ചിത്രമൂലയും ശക്ഷര പീഠവുമൊക്കെ കുടജാദ്രിയുടെ പ്രത്യേകതയാണ്.

കർണാടകയിലെ കൊല്ലൂരിലുള്ള ക്ഷേത്രത്തിൽ അധികവും മലയാളികളാണ് ദർശനത്തിന് പോകുന്നത്. മറ്റ് സംസ്ഥാനക്കാർ പൊതുവേ കുറവാണ്. മീനമാസത്തിൽ ഉത്രത്തിനാണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത് ഒമ്പത് ദിവസം അത് നീണ്ട് നിൽക്കും. മൂലം നാളിലാണ് രഥോത്സവം നടക്കുക. നവരാത്രി ആഘോഷവും വളരെ പ്രസിദ്ധമാണ്.

മൂകാംബികയിലെ കുങ്കുമം നെറ്റിയിൽ തൊടുന്നതും ഐശ്വര്യം തന്നെ.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: