Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർപ്പാരാധനയും ആയില്യവും

naga-pooja-kerala

വീണ്ടും ഒരു ആയില്യം. കന്നിമാസ ആയില്യവും തുലാം മാസ ആയില്യവും ഏറെ പ്രധാനമാണ്. സർപ്പപ്രീതിക്കായി കേരളത്തിലെ മുഴുവൻ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും നൂറും പാലും കദളിപ്പഴവും കരിക്കും പാൽപായസവും ഒക്കെ നേദിക്കുന്നു,സർപ്പദോഷത്തിനും സർപ്പശാപത്തിനും പരിഹാരമായി സർപ്പബലിയും ചിലർ നടത്തുന്നു. സർപ്പങ്ങളെ ആവാഹിച്ച് ഒഴിവാക്കിയവരൊക്കെ വർഷത്തിൽ ഒരിക്കൽ അവ സമർപ്പിച്ച സ്ഥലത്തു പോയി തൊഴുത് യഥാശക്തി വഴിപാടുകൾ നടത്തി അനുഗ്രഹം വാങ്ങണം എന്നാണ് ആചാരം.

വെള്ളിയിലും സ്വർണത്തിലും ഉള്ള സർപ്പവും മുട്ടയും പുറ്റും ഒക്കെ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതു സാധാരണയാണ്. വിളക്ക്, അർച്ചന തുടങ്ങിയവ എല്ലാ സ്ഥലത്തും പതിവാണ്. കുട്ടികളില്ലാത്തവർ സർപ്പപ്രീതി വരുത്തുന്നതു നല്ലതാണ്. സർപ്പസാന്നിധ്യമുള്ള സ്ഥലങ്ങളിൽ വീടും ഓഫിസും ഒക്കെ ഉള്ളവർ വഴിപാടുകൾ നടത്താൻ മറക്കാതിരിക്കുക.

അനേകം സർപ്പക്കാവുകൾ നമ്മൾ വെട്ടി നശിപ്പിച്ചു. സർപ്പത്തെ ഒഴിവാക്കാനുള്ള ചെലവും സ്ഥലവിലയും താരതമ്യം ചെയ്ത നമ്മൾ ബിസിനസുകാരായി. നശിച്ചിട്ടില്ലാത്ത കാവുകളിൽ നമുക്കു വിളക്കു വയ്ക്കാം. കേരളം മരുഭൂമി ആകുന്നു എന്നു പരിതപിക്കുന്നവർ സർപ്പക്കാവുകൾ നശിപ്പിച്ചതു മറക്കുന്നു. കാവും കുളവും പുനർനിർമിക്കാൻ നമുക്കെത്ര വർഷം വേണം? ഈ ആയില്യത്തിനു നമുക്കു വഴിപാടുകളോടൊപ്പം ഒരു മരമെങ്കിലും നടാം.

ലേഖകൻ

Dr. P. B. Rajesh,

Rama Nivas,

Poovathum parambil,Near ESI Dispensary,

Eloor East ,

Udyogamandal.P.O,

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.