Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ:ശിവായ എന്ന അത്ഭുതമന്ത്രം...

om-namah-shivaya

നമ:ശിവായ: നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങൾ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ എന്താണെന്നു പരിശോധിക്കുകയാണിവിടെ...

യജുർവേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.

വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ . ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും പ്രപഞ്ചത്തെയും കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. എന്നാൽ ആത്മാവ്. ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ ഭൂമി. എന്നാൽ ജലം. ശി എന്നാൽ അഗ്നി.  വായു. എന്നാൽ ആകാശം. മന്ത്രങ്ങളിൽ അന്തർലീനമായ ശക്തിയും അർഥവും തിരിച്ചറിഞ്ഞു ജപിച്ചാൽ പൂർണ ഫലപ്രാപ്തിയുണ്ടാകും. 

നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളിൽ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കിൽ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാൽ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകൾ. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ).

മഹാമൃത്യുഞ്ജയ മന്ത്രമുൾപ്പെടെയുള്ള ശൈവ മന്ത്രങ്ങൾ ജപിച്ചാൽ ലഭ്യമാകുന്ന ആത്മസാക്ഷാൽക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളിൽ കുടികൊള്ളുന്നത്.

ലേഖകന്‍

S.JAYADEVAN

ASTROLOGER AND PLANETARY GEMOLOGIST

VEDIC ASTROLOGY CENTRE KANNUR- 670001

AGNI GEMS KANNUR,TRISSUR,DUBAI

PH:999 570 5555

sjayadevan@yahoo.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.