Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'G' യിൽ ആണോ?

Name

ദൈവത്തിന്റെ വിഹിതമായ അക്ഷരമായാണ് ജി പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ "G"യിൽ പേര് തുടങ്ങുന്നവർ പൊതുവേ കടുത്ത ദൈവഭക്തിക്കാരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള സ്വഭാവവും ചിലപ്പോൾ കാണിക്കും. ഏകാന്തത ഇഷ്ടപ്പെടും. ഇതു സൃഷ്ടിപരമായി മഹത്തരങ്ങൾ ചെയ്യാൻ ശേഷിയുള്ള അക്ഷരമാണ്. പക്ഷേ ശരിയായ ട്യൂണിങ് ഇല്ലെങ്കിൽ മണ്ടത്തരങ്ങളിൽ ചാടുകയും ചെയ്യും.

സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന് അറിഞ്ഞാൽ എത്ര കഥിനാധ്വാനം ചെയ്യാനും ഇവർക്ക് മടിയില്ല. ഉയർന്ന ചിന്താഗതിക്കാരാണ്. നല്ല സാമ്പത്തികശേഷി ഉണ്ടെങ്കിലും പിശുക്കരാണ് . എന്നാൽ, ദാനധർമ്മങ്ങൾ ചെയ്യാൻ തത്പരരുമാണ്. കർമ്മരംഗത്ത് ഉത്തരവാദിത്വമുള്ളവരാണ്. അതുകൊണ്ട് തന്നെ നല്ല പദവികൾ ലഭിക്കാൻ സാധ്യതയുള്ളവരുമാണ്. സമാനചിന്താഗതിക്കാർ തന്നെ ജീവിതപങ്കാളിയാവണമെന്ന് വാശിപിടിക്കുന്നവരാണ്. അങ്ങനെയുള്ളവരെ തന്നെ ലഭിച്ചില്ലെങ്കിൽ ദാമ്പത്യം പരാജയമാവുകയും ചെയ്യും. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഇവർക്ക് മടിയില്ല. പക്ഷേ, മറ്റൊന്നിനോടും ഇവർക്ക് ഈ ത്യാഗമനോഭാവം ഇല്ല.

പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഇവരെ വെല്ലാൻ മറ്റാരുമില്ല. ഇന്ദ്രിയസുഖങ്ങൾക്ക് വൻവില കൊടുക്കുന്നവരാണ്.

Your Rating: