Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'F' യിൽ ആണോ?

F

സദാജാഗ്രത ആവശ്യമുള്ള അക്ഷരമാണ് "F". ജാഗ്രതയില്ലെങ്കിൽ ഇണക്കവും ഐക്യവും കൈമോശം വരാവുന്ന അക്ഷരമാണ്. പ്രായോഗികതയിൽ നിന്ന് അകന്നു പോകുന്ന സ്വഭാവം ഈ അക്ഷരത്തിനുണ്ട്. സൗഹൃദവും ശേഷിയും ഉണ്ടെങ്കിലും കോ— ഓർഡിനേഷൻ ശ്രദ്ധിച്ചില്ലെങ്കിൽ വെളുക്കാൻ തേച്ചതു പാണ്ടാകാവുന്ന സ്വഭാവം വഹിക്കുന്നു.

സന്മാർഗ്ഗ ജീവിതം അല്ല ഇവരുടെത്. സുഖലോലുപരായതിനാൽ ആഗ്രഹിച്ച കാര്യം നേടാൻ‌ എന്ത് പ്രവൃത്തി ചെയ്യാനും ഇവർക്ക് മടിയില്ല. സൗന്ദര്യമുള്ള ജീവിതപങ്കാളിയാണ് ഇവരുടേത്. നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരാണ്. പക്ഷേ, സ്വന്തം കാര്യം വരുമ്പോൾ എത്രത്തോളം ആത്മാർഥത ഉണ്ടാവുമെന്ന് കണ്ടറിയണം.

മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊള്ളുന്നതിലും ഇവർക്ക് കാര്യം മറ്റുള്ളവരിൽ ഇവർ പറയുന്നത് അടിച്ചേൽപ്പിക്കാനാണ്. എന്ത് കാര്യത്തിനും നിർബന്ധബുദ്ധിയാണ്. ഉദാരശീലരും കലാകായിക രംഗങ്ങളിൽ ശോഭിക്കുന്നവരുമാണ് ഇവർ.

Your Rating: