Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'J' യിൽ ആണോ?

J J യിൽ പേര് തുടങ്ങുന്നവർ ആപത്ഘട്ടങ്ങളിൽ ഓടിയെത്തും...

നേതൃത്വഗുണമുള്ള അക്ഷരമാണ് ജെ. പക്ഷേ ദീർഘകാലം നേതൃത്വത്തിൽ തുടരണമെങ്കിൽ മറ്റുള്ളവരുടെ മാർഗനിർദേശവും സഹായവും വേണ്ടിവരും. അവനവനെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അതിനു പോറൽ വരുന്ന സംഭവമുണ്ടായാൽ സദാ പ്രവർത്തനോന്മുഖനായ ഈ വ്യക്തി പ്രവർത്തനരഹിതനായി വെറുതെ ഇരുന്നുകളയും. മറ്റുള്ളവരെക്കുറിച്ചുള്ള ഇവരുടെ ഊഹങ്ങൾ പലപ്പോഴും ശരിയായി വരും. 

ആർക്കും ഇവരെ നിയന്ത്രിക്കാൻ പറ്റില്ല. അസന്മാർഗിക കാര്യങ്ങൾ മുന്നിട്ടു നിൽക്കുന്നവരാണ്, ഇത് ഒഴിവാക്കാൻ കഴിഞ്ഞാൽ ജീവിത വിജയം ഉറപ്പ്. ആരെയും ആകർഷിക്കാനുള്ള കഴിവ് ഇവർക്കുണ്ട്. പൊതുവെ അലസത കുറവുള്ളവരാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ അലസത പ്രകടിപ്പിക്കാറുണ്ട്. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മിടുക്കരാണ്, എന്നാൽ മറ്റാരും ഇവരെ കുറ്റം പറയുന്നത് ഇവർ സഹിച്ചെന്നു വരില്ല. 

എല്ലാവരോടും അടുപ്പം കാണിക്കുമെങ്കിലും ആത്മാർഥത കുറവാണ്. സ്വന്തം കാര്യം നേടാനായി പ്രിയപ്പെട്ടവരെ പോലും ചിലപ്പോൾ ഇവർ തള്ളിപ്പറയും. എന്നാൽ, ആപത്ഘട്ടങ്ങളിൽ തുണയായി ഓടിയെത്തുകയും ചെയ്യും. 

ഊർജ്ജ്വസ്വലരാണ്, പൂര്‍ണതോതില്‍ ഉപയോഗിച്ചാല്‍ ഉന്നതസ്ഥാനങ്ങൾ ഉറപ്പ്. എന്തിലും ഉറച്ച തീരുമാനങ്ങളെടുക്കുന്നവരാണ്. കലാരംഗത്തും രാഷ്ട്രീയരംഗത്തും ഇവർ ശോഭിക്കും. 

Your Rating: