Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'K' യിൽ ആണോ?

k ഇവർ ജീവിതത്തിൽ ഉയർന്ന തലത്തിൽ എത്തും

സഹജമായ ഒരു ഉന്മേഷ പ്രേരണയും അതിലൂടെ ലഭിക്കുന്ന ഒരു സൽപ്പേരും K എന്ന അക്ഷരത്തിന് അവകാശപ്പെട്ടതാണ്. മറ്റുള്ളവരെ വശത്താക്കാനും സഹകരിപ്പിക്കാനും ശേഷി കാണും. എന്നാൽ പ്രായോഗികമല്ലാത്ത ആദർശാത്മകത ഇവരെ പലപ്പോഴും വെള്ളത്തിലാക്കും. ഫാന്റസി ഏറുകയും പ്രായോഗികത കുറയുകയും ചെയ്താൽ ഈ അക്ഷരം ഏറ്റവും മോശം സ്വഭാവം കാണിക്കും.

സുഖദുഃഖ സമ്മിശ്രമായ ജീവിതമാണ്. സ്വന്തം താത്പര്യങ്ങൾക്കു വേണ്ടി കണക്കില്ലാതെ സാമ്പത്തികം ചെലവാക്കുന്നവരാണ്. പൊതുവെ നാണംകുണുങ്ങികളാണെങ്കിലും ജീവിതത്തിൽ നന്നായി അഭിനയിക്കാനറിയാവുന്നവരാണ്. കുരുട്ടുബുദ്ധി നിറഞ്ഞവരാണ്. എല്ലാ ഊടുവിദ്യകളും ഇവർക്ക് വശമാണ്. ജീവിതത്തിൽ ഉയർന്നതലത്തിൽ എത്തുന്നവരാണ്. 

രഹസ്യസ്വഭാവമാണ് ഇവരുടേത്. നല്ല സുഹൃത്തുക്കളായിരിക്കും. ജീവിതത്തിൽ കൂട്ടായിവരേണ്ടയാളക്കുറിച്ച് ഒരുപാട് സങ്കല്പങ്ങൾ ഉണ്ടാവും. അങ്ങനെയൊരാളെ കിട്ടുന്നത്വരെ ഇവർ കാത്തിരിക്കുകയും ചെയ്യും. പലപ്പോഴും കെ യോട് ചേർന്നു നിൽക്കുന്ന അക്ഷരങ്ങളാണ് ഇവരുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. 

Your Rating: