Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകഫലവും പ്രശ്നഫലവും കൊണ്ട് എന്തെങ്കിലും ഫലമുണ്ടോ?

kavadi

ഒരു വ്യക്തിയുടെ കർമഫലമാണ് ജാതകഫലവും പ്രശ്നഫലവും സൂചിപ്പിക്കുന്നത്. ഒരിക്കൽ വിഷ്ണുവും നാരദനുമായി ഒരു സംവാദം നടന്നു അങ്ങയുടെ യഥാർഥ ഭക്തൻ ആരാണെന്ന് . അങ്ങയെ ഭജിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടോ എന്ന്? അപ്പോൾ വിഷ്ണു നാലു പക്ഷിമൃഗാദികളുടെ അടുത്തേക്കു നാരദനെ പറഞ്ഞുവിട്ടു. നാരദനെ കണ്ട മാത്രയിൽ അവയെല്ലാം മരിച്ചുപോയി.

ഒടുവിൽ ഒരു രാജാവിനു പുത്രനുണ്ടായ സ്ഥലത്തേക്കു നാരദനെ പറ‍ഞ്ഞുവിട്ടു. അപ്പോൾ നാരദൻ പറഞ്ഞു ഞാൻ പോകുകയില്ല. എന്നെ കാണുന്ന മാത്രയിൽ അവയെല്ലാം ചത്തുപോയി ഒരു മനുഷ്യകുഞ്ഞിനെ മരിക്കാൻ ഞാൻ അനുവദിക്കുകയില്ല. വിഷ്ണു നിർ‌ബന്ധിച്ചുവിടുകയും മനസ്സില്ലാ മനസ്സോടെ നാരദൻ പോകുകയും ചെയ്തു. വീടിനു കുറച്ചു ദൂരം മാറിയാണ് നിന്നത്, മഹാരാജാവ് നാരദർ ആ പ്രദേശത്ത് വന്നതറിഞ്ഞ് കൊട്ടാരത്തിലേക്ക് വിളിപ്പിച്ചുകൊണ്ടു പോയി. വരാന്തയിലാണ് നാരദൻ ഇരുന്നത് അകത്തുനിന്നും ജനിച്ച കുട്ടി നാരദനെ പേരുപറഞ്ഞ് അകത്ത് വിളിക്കുകയും , നാല് പക്ഷി മൃഗാദികളുടെ പൂർവ്വകഥപറയുകയും , പുണ്യാത്മാവായ നാരദരുടെ ദർശനംകൊണ്ട് അനേകം വര്‍ഷം പക്ഷിമൃഗാദികളായി ജീവിക്കാനുള്ള ദുഃഖത്തിൽ നിന്നും മോചനം ലഭിച്ചതായും പറഞ്ഞു. നാരദന്റെ സംശയം തീര്‍ന്നു. ധര്‍മ്മ അർത്ഥ കാമമോക്ഷ കൃതായുഗ, ത്രേതായുഗ, ദ്വാപരയുഗ, കലിയുഗ രാശികളിലായി 108 പാദങ്ങളിലായി എല്ലാ പേരും ജനിക്കുന്നു.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.