Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോഷപരിഹാരത്തിന് നവഗ്രഹക്ഷേത്രദർശനം

ദോഷപരിഹാരം

ഓരോ ദശാകാലം അനുസരിച്ചു പൂജകൾ ചെയ്യുന്നതും സ്തോത്രങ്ങൾ ജപിക്കുന്നതും ദശകാല പാപപരിഹാരത്തിന് ഉത്തമമാണ്. കൂടാതെ നവഗ്രഹക്ഷേത്ര ദർശനവും നവഗ്രഹ പൂജയും പുണ്യമായി കരുതുന്നു. 

തിരുമംഗലക്കുടി സൂര്യനാർ കോവിൽ

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ സൂര്യക്ഷേത്രമാണിത്. സൂര്യ ഭഗവാനോടൊപ്പം മറ്റു ഗ്രഹങ്ങളും ഇവിടെ പ്രതിഷ്ഠിച്ചിച്ചുണ്ട്. ഉഷാ ദേവിയോടും ഛായാദേവിയോടുമൊപ്പമാണ് ഭഗവാന്റെ പ്രതിഷ്ഠ. കാശി വിശ്വനാഥനും വിഷാലാക്ഷി ദേവിയും ഇവിടെ പ്രധാന മൂർത്തികളായി  കുടികൊളളുന്നു. കന്നിമൂലയിൽ ഗണപതി പ്രതിഷ്ഠയുമുണ്ട്. തമിഴ്നാട്ടിലെ തിരുമംഗലക്കുടി ആടുതുറൈയിലാണ്  സൂര്യനാർ കോവിൽ സ്ഥിതി ചെയ്യുന്നത്. 

വൈത്തീശ്വർ കോവിൽ

നാഡീജ്യോതിഷത്തിനു പേരു കേട്ട സ്ഥലമാണിത്. ഉന്നത സ്ഥാനത്തിരിക്കുന്നവർ പോലും നാഡീജ്യോതിഷം നോക്കാനായി ഇവിടെ എത്താറുണ്ട്. ശിവനാണ് പ്രധാന പ്രതിഷ്ഠ എങ്കിലും ചൊവ്വയ്ക്കാണ് ഇവിടെ പ്രാധാന്യം. ചൊവ്വാ ക്ഷേത്രമെന്നറിയപ്പെടുന്നു. ചൊവ്വാദേവനു രോഗം വന്നപ്പോൾ‌ ഭഗവാൻ ശിവൻ വൈദ്യനായി വന്നു രോഗം മാറ്റി എന്നാണ് വിശ്വാസം. തുടർന്ന് വൈദീശ്വരൻ കോവില്‍ എന്നും പിന്നീട് വൈത്തീശ്വരൻ കോവിൽ എന്നും അറിയപ്പെടുന്നു. രാമലക്ഷ്മണൻമാർ, സപ്തർഷികൾ എന്നിവർ ആരാധന നടത്തിയ സ്ഥലമാണെന്നും പറയുന്നു. ജ‍ഡായു കണ്ഠം എന്നറിയപ്പെടുന്ന ചെറിയൊരു കുളവും ഉണ്ട്. ഇവിടത്തെ നവഗ്രഹ ക്ഷേത്ര ദർശനം ശ്രേഷ്ഠമായി കരുതുന്നു.

തിരുവയ്യാർ തിങ്കളൂർ ക്ഷേത്രം

ചന്ദ്രക്ഷേത്രം എന്നറിയപ്പെടുന്നു. മഹാദേവനാണ് പ്രധാന ദേവനെങ്കിലും ചന്ദ്രനും പ്രാധാന്യമുണ്ട്. ചന്ദ്രദേവനു ഇവിടെ പ്രത്യേക സ്ഥാനമാണുളളത്. 

തിരുവെണ്‍കാട് ബുധ ക്ഷേത്രം

സ്വേതരാണ്യശ്വർ  ക്ഷേത്രം എന്നറിയപ്പെടുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിചിദംബരമെന്നും പേരുകേട്ട ക്ഷേത്രമാണിത്. കാശിക്കു തുല്യം ക്ഷേത്രം എന്നും അറിയപ്പെടുന്നു. പുണ്യമായ വെളള വിരിച്ച വനം എന്നാണ് തിരുവെണ്‍കാടിന്റെ അര്‍ത്ഥം. ബുധ ദേവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ദുർഗ, കാളി, നടരാജ മൂർത്തി, ചന്ദ്രദേവൻ, ബ്രഹ്മാവ് തുടങ്ങിയ ഉപദേവപ്രതിഷ്ഠകളുമുണ്ട്. വൈത്തീശ്വരൻ കോവിലും ഈ ക്ഷേത്രത്തിനടുത്താണ്. 

അരുൾമിഗു അഭസ്തേശ്വര ക്ഷേത്രം

വ്യാഴദേവനു പ്രാധാന്യമുളള പ്രധാന ക്ഷേത്രമാണ് ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഗുരുക്ഷേത്രമാണ്. ആലംകുടി വ്യാഴം ക്ഷേത്രം എന്നാണ് കൂടുതലും പ്രസിദ്ധം സ്വയം ഭൂവായ വിഗ്രഹമാണ്. തമിഴ്നാട്ടിലെ തിരുവരൂർ ജില്ലയിലാണ് ആലംകുടി വ്യാഴ ക്ഷേത്രം. ദക്ഷിണാമൂർത്തിയായിട്ടാണ് വ്യാഴഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വ്യാഴദേവൻ തെക്കോട്ടു ദർശനമായാണ് കുടികൊളളുന്നത്. കിഴക്കോട്ടു മഹാദേവനും ദര്‍ശനമരുളുന്നു.

കുഞ്ചന്നൂർ ശുക്രക്ഷേത്രം

ദശാകാലങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ കാലമാണ് ശുക്രദശാകാലം. ശിവസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ ശുക്രക്ഷേത്രമാണ്. ഭഗവാൻ അഗ്നീശ്വരനായി അറിയപ്പെടുന്നു.  അഗ്നിഭഗവാന്റെ സാന്നിധ്യം കൊണ്ടാണ് ഭഗവാൻ അഗ്നീശ്വരനായി അറിയപ്പെടുന്നു. കാവേരി നദിയുടെ തീരത്താണ്  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രോൽഭവനത്തെപ്പറ്റി നിരവധി കഥകൾ പറയുന്നുണ്ടെങ്കിലും  പ്രധാനപ്പെട്ട കഥകൾ വാമനാവതാരവുമായി ബന്ധപ്പെടുത്തിയാണ്. കൂടാതെ മഹാദേവനെയും ശുക്രാചാര്യരെയും ബന്ധപ്പെടുത്തിയാണ് മറ്റൊരു ഐതീഹ്യവും കേൾക്കുന്നു. ആമ്പല്‍ കൊണ്ടുളള പൂജ ഇവിടുത്തെ പ്രധാന വഴിപാടാണ്.

കീഴ്പെരാവളം കേതു ക്ഷേത്രം

ശാന്തസുന്ദരമായ ഗ്രാമം എന്നാണ് കീഴ്പെരുമ്പളം അറിയപ്പെടുന്നത്. അതുകൊണ്ട് ക്ഷേത്രത്തിനും അതിന്റേതായ പരിപാവനത നിലനിൽക്കുന്നു. തൊഴുന്ന ഭക്തർക്കു മുക്തിയും ലഭ്യമാകുന്നു. നഗനാഥ സ്വാമിക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. നഗനാഥ സ്വാമി മഹാദേവനാണ്. എന്നാൽ കേതു ദേവനാണ് ഇവിടെ പ്രാധാന്യം. തല സർപ്പാകൃതിയിലും ശരീരം അസുരന്റെയാണ് കേതു വിഗ്രഹ പ്രതിഷ്ഠ. ഇതു കൂടാതെ ഉപദേവതകളും ഉണ്ട്.

കാരയ്ക്കൽ ശനീശ്വര ക്ഷേത്രം

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെ കാരയ്ക്കലിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശുക്രദശാകാലം ഐശ്വര്യപൂർണ്ണമാണെങ്കിൽ ശനി ദശാകാലം കഷ്ടകാലമായാണ് കാണുന്നത്. മറ്റു നവഗ്രഹ ക്ഷേത്രങ്ങളിലെ പോലെ ഇവിടെയും പ്രധാന ദേവൻ മഹാദേവനാണ്. ദർഭാര്യേണ്യേ ശ്വരൻക്ഷേത്രം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ശനി ദോഷ പാപപരിഹാരത്തിന് നിരവധി പേർ ഇവിടെ എളളുതിരിയും നീരാഞ്ജനവും കത്തിക്കാറുണ്ട്. ശനിദേവന്റെ വാഹനമായ കാക്കയോടൊത്താണ് ശനിദേവന്റെ പ്രതിഷ്ഠ. നള–ദമയന്തി കഥയുമായി ബന്ധപ്പെടുത്തിയാണ് കാരയ്ക്കൽ  ശനീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുനാഗേശ്വര ക്ഷേത്രം

രാഹു പ്രതിഷ്ഠയുളള ക്ഷേത്രമാണ്. രാഹു ദോഷമുളളവ‍‌ർ ഇവിടെ പാലഭിഷേകം നടത്തുന്നു. പാലഭിഷേകം ചെയ്യുമ്പോൾ വിഗ്രഹത്തിന്റെ നിറം നീലയായും പിന്നീട് വെളളയായും കാണുന്നു. ദോഷമുണ്ടെങ്കിലാണ് ഇങ്ങനെ നിറവ്യത്യാസം വരുന്നത് എന്നും പറയുന്നു. ദേവിമാരുമൊത്താണ് ഇവിടെ രാഹുദേവന്റെ പ്രതിഷ്ഠ. നവഗ്രഹങ്ങൾ ഒരേ സ്ഥാനത്തു നിൽക്കുന്ന ക്ഷേത്രം എന്ന ഖ്യാതിയും തിരുനാഗേശ്വര ക്ഷേത്രത്തിനുണ്ട്.

Your Rating: