Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂരിരുട്ടിൽ വെളിച്ചമായി നന്മയുടെ ദേവത...

navaratri ദേവീപൂജയുടെ പുണ്യവുമായി നവരാത്രിക്കു തുടക്കം. സ്ത്രീയെ ദേവിയായും ശക്തിയായും ആരാധിച്ച ഉദാത്തസങ്കൽപത്തിന്റെ ചിറകിലേറി പുരാണങ്ങളിലൂടെ ഒരു തീർഥയാത്ര...

കറുത്ത വാവിന്റെ ഇരുളിനെ വകഞ്ഞുമാറ്റി ആശ്വിനമാസം പിറന്നു, ഒപ്പം നവരാത്രിയുടെ പുണ്യനാളുകൾക്കും തുടക്കം. അറിവില്ലായ്മയുടെ കൂരിരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കുള്ള ഒൻപതു ദിനങ്ങൾ.

“നവരാത്രേ തു സംപ്രാപ്തേ കിം കർത്തവ്യം ദ്വിജോത്തമ...” (നവരാത്രി ഇങ്ങെത്തിയല്ലോ. ഇനിയെന്താണു ചെയ്യേണ്ടത്) എന്ന ജനമേജയ രാജാവിന്റെ ചോദ്യത്തിനു ദേവീഭാഗവതത്തിൽ സാക്ഷാൽ വേദവ്യാസനു മറുപടി ഒന്നേയുള്ളൂ- ദേവിയെ ഭജിക്കുക, ശക്തി നേടുക. 

ദേവിയെന്നാൽ ശക്തി തന്നെ. പ്രപഞ്ചത്തിനു മുഴുവൻ കാരണമായ  ആദിപരാശക്തി. സ്ത്രീത്വത്തിന്റെ അത്യുന്നതമായ ഉദാത്തഭാവം.

ശക്തി തന്നെയാണു ദേവി അഥവാ സ്ത്രീ എന്നു നവരാത്രി നമ്മോടു പറയുന്നു.  പുരുഷൻ ശക്തനാകുന്നതു സ്ത്രീ എന്ന ശക്തി കൂടെ ഉണ്ടാകുമ്പോൾ മാത്രം. അതാണു പ്രകൃതിപുരുഷ സങ്കൽപം. ശക്തിയില്ലെങ്കിൽ ശിവൻ പോലും അശക്തൻ എന്നു ശങ്കരാചാര്യരും പറഞ്ഞത് അതുതന്നെ- “ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും... ” എന്ന്.

തിന്മയ്ക്കെതിരെ പോരാടുന്ന നന്മയുടെ ദേവതയായി മാറുമ്പോൾ മാത്രമാണു സ്ത്രീ ശക്തി ആകുന്നത്. ആ ശക്തിയെ ലോകം ദേവി എന്നു സങ്കൽപിക്കും, ആരാധിക്കും.

Your Rating: