Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയിൽ തുടിക്കുന്നു, ദേവിയുടെ ചൈതന്യം!

നവരാത്രി സ്പെഷ്യൽ Representative image

കൊച്ചുകുട്ടികളിലാണു ദൈവം ഇരിക്കുന്നത് എന്ന സങ്കൽപം ഉദാത്തമാണ്. കൊച്ചുപെൺകുട്ടികളെ പ്രപഞ്ചശക്തിയായ ദേവിയായി ആരാധിക്കുന്ന സങ്കൽപം അതിലേറെ ഉദാത്തം.

“ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വരവിലാപം... ” എന്നു കവി പാടിയ നാടാണിത്. കുട്ടികളുടെ കരച്ചിൽ ഈശ്വരന്റെ കരച്ചിൽ തന്നെ. കുട്ടികളുടെ സന്തോഷം ഈശ്വരന്റെ സന്തോഷവും.

നവരാത്രി ആചാരങ്ങളിൽ പ്രധാനമാണു കുമാരീപൂജയെന്നു ദേവീഭാഗവതം പറയുന്നു. കൊച്ചുപെൺകുട്ടികളെ കുളിപ്പിച്ചു പീഠത്തിലിരുത്തി ദേവി എന്നു സങ്കൽപിച്ചു കാൽക്കൽ പൂക്കൾ അർപ്പിച്ചു പൂജിക്കുന്ന ചടങ്ങാണിത്.പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികളെയാണു കുമാരീപൂജയിൽ പങ്കെടുപ്പിക്കുക.

നവരാത്രിദിനങ്ങളിൽ പെൺകുട്ടികളെ ദേവിയെന്നു സങ്കൽപിച്ചു പൂജിച്ചാൽ കുടുംബത്തിൽ എല്ലാ ഐശ്വര്യവും ആനന്ദവും ഉണ്ടാകുമെന്നാണു പുരാണങ്ങൾ പറയുന്നത്. “കുമാരീ പൂജിതാ കുര്യാദ് ദുഃഖദാരിദ്ര്യനാശനം....” എന്നു തുടങ്ങുന്നു, കുമാരീപൂജയ്ക്കു പുരാണങ്ങളിൽ പറയുന്ന ഫലശ്രുതി.

പെൺകുട്ടികൾ പല തരത്തിലുമുള്ള ദുരിതങ്ങൾക്കും ഇരയാകുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണു കുമാരീപൂജ എന്ന സങ്കൽപം. പ്രപഞ്ചശക്തിയായ ദേവിയാണ് ഓരോ പെൺകുട്ടിയും എന്നു നവരാത്രി നമ്മെ ഓർമപ്പെടുത്തുന്നു.

Your Rating: