Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനി മാറാൻ മന്ത്രവാദം; 2 ദിവസം പ്രായമായ കുഞ്ഞിനോട് ക്രൂരത

രോഗം വരണ്ടേ സമയത്തു രോഗം വരിക തന്നെ ചെയ്യും എന്നതാണു ജ്യോതിഷത്തിന്റെ അടിസ്ഥാനം. എങ്കിലും രോഗം വരാവുന്ന കാലം മുൻകൂട്ടി മനസ്സിലാക്കി വഴിപാടുകൾ പോലുള്ള ചില പരിഹാരങ്ങൾ ചയ്തൊൽ രോഗദുരിതം കുറയും എന്നു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. യഥാർഥത്തിൽ, രോഗം മാറാൻ താഴപ്പെറയുന്ന തരത്തിൽ ദുർമന്ത്രവാദങ്ങളോ മറ്റ് അന്ധവിശ്വാസ കർമങ്ങളോ ജ്യോതിഷം അംഗീകരിക്കുന്നില്ല.

പനി മാറാനായി മന്ത്രവാദം. രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കഴുത്തിൽ പിടിച്ച് നടത്തിച്ചു. അസമിലാണ് സംഭവം. തിങ്കളാഴ്ച്ച ജനിച്ച ശിശുവിനെയാണ് പനിമാറാനായി കഴുത്തിൽ പിടിച്ച് ഗ്രാമവാസികളുടെ മുന്നിലൂടെ നടത്തിയത്. ക്രൂരമായ ദൃശ്യം കണ്ടുനിന്നവർ ഫോട്ടോ എടുക്കാൻ തുടങ്ങിയതോടെ മന്ത്രവാദി ക്രൂരത നിർത്തി.

ജനിച്ചപ്പോൾ തന്നെ കുഞ്ഞിന് പനി ഉണ്ടായിരുന്നു. ഇത് ബാധ ഉപദ്രവം മൂലമാണെന്ന് വിശ്വസിച്ച മാതാപിതാക്കൾ തന്നെയാണ് കുഞ്ഞിനെ ഗ്രാമവൈദ്യയായ 50കാരിയുടെ അടുത്ത് എത്തിച്ചത്. ബാധ അകറ്റാനായിട്ടാണ് കുഞ്ഞിനെ കഴുത്തിൽ പിടിച്ച് നടത്തിയത്. ഫോട്ടോ എടുത്തവരിൽ ചിലർ ഇത് അധികാരികളെ കാണിച്ചതോടെ മന്ത്രവാദിനിയായ വൈദ്യയേയും സഹായിയേയും അറസ്റ്റു ചെയ്തു. അസമിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.