Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനവിജയത്തിന് അഞ്ച് വഴികൾ

Student

ആധുനികകാലത്തെ മാതാപിതാക്കളുടെ ഭയാശങ്കകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് മക്കളുടെ വിദ്യാഭ്യാസം തന്നെ, ഒരു വിദ്യാര്‍ത്ഥി എങ്ങിനെയാകണം എന്ന് പൗരാണിക കാലത്ത് തന്നെ നമ്മുടെ ഋഷികള്‍ എഴുതി വെച്ചിട്ടുണ്ട് കാലം മാറിയിട്ടും വിദ്യാഭ്യാസത്തിന്‍റെ രീതിയും ശൈലിയും മാറിയിട്ടും അന്നത്തെ കണ്ടെത്തലുകള്‍ക്ക് മാത്രം മാറ്റം വന്നിട്ടില്ല  എന്ന് പറയാം.

നീതിസാരത്തിലെ ഒരു ശ്ലോകത്തിലേക്ക്... 

'കാകദൃഷ്ടി ബകധ്യാനം

ശ്വാന നിദ്രാ തഥൈവ ച 

അല്‍പ്പാഹാരം  ജീർണവസ്ത്രം 

ഏവം വിദ്യാർത്ഥി ലക്ഷണം'

സാരാംശം...

കാകദൃഷ്ട്ടി കാക്കയുടെ ദൃഷ്ടിയാകണം എന്താണ് കാക്കയുടെ ദൃഷ്ട്ടിക്കുള്ള പ്രത്യേകത, ചുറ്റും നടക്കുന്ന ഏതുചലനങ്ങളും ഒപ്പിയെടുക്കുന്ന സൂക്ഷ്മദൃഷ്‌ടി‌യാണ് കാക്കക്ക്, അതാകണം ഒരു വിദ്യാര്‍ത്ഥി യുടെ കണ്ണുകള്‍ അവന്‍ ജീവിക്കുന്ന ലോകത്തെ എല്ലാ ചലനങ്ങളും സംഭവങ്ങളിലും അവന് അറിവുണ്ടാകണം, കാണണം, അകക്കണ്ണ് കൊണ്ടെങ്കിലും കാണുന്നുണ്ടാകണം,

അതുപോലെ തന്നെയാണ് ബകധ്യാനം കൊക്ക് മീന്‍ പിടിക്കാന്‍ നില്‍ക്കുമ്പോഴുള്ള ഒരു തപസ്സ് പോലെയുള്ള  ഏകാഗ്രത അതായിരിക്കണം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടത്.

അടുത്തത് ശ്വാന നിദ്ര , നായയുടെ ഉറക്കം ശ്രദ്ധിച്ചിട്ടുണ്ടോ അതൊരു എല്ലാം മറന്നുള്ള ഉറക്കമല്ല (Deep Sleep). ഉറക്കത്തിലും ജാഗരൂകരായിരിക്കും നായകള്‍, അതാവണം വിദ്യാര്‍ത്ഥി, നമ്മള്‍ ചിലപ്പോള്‍ പറയാറില്ലേ പോത്ത് പോലെ കിടന്നുറങ്ങുന്നു എന്ന് അങ്ങിനെ ആകരുത് എന്നര്‍ത്ഥം.

പിന്നെ പറയുന്നത് അല്‍പ്പാഹാരം കുട്ടികളെ അമിതമായി ഭക്ഷണം കഴിപ്പിക്കുന്ന ഒരു ശീലം ഇന്ന് മാതാപിതാക്കളില്‍ കാണാം പ്രത്യേകിച്ച് അമ്മമാരില്‍ അത് നന്നല്ല എന്നാണ്  നീതിസാരം പറയുന്നത് ഒന്നോര്‍ത്താല്‍ നമുക്കും അത് മനസ്സിലാകും അമിതമായി ഭക്ഷണം കഴിച്ചാല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു ആലസ്യമുണ്ടാകും കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണ്.

അവസാനമായിപറയുന്നത് ലളിതമായ വസ്ത്രം ധരിക്കുക പഠിക്കുന്ന കുട്ടികള്‍ വളരെ ലളിതമായ അലക്കി ശുദ്ധമാക്കിയ വസ്ത്രങ്ങള്‍ ആണ് നല്ലത് ഇവയഞ്ചുമാണ് ഒരു ഉത്തമ വിദ്യാർത്ഥിയുടെ ലക്ഷണമെന്ന് നീതിസാരത്തില്‍ പറയുന്നു...ഈ ശ്ലോകത്തിന്റെ പ്രസക്തി കാലാതീതമാണ് എന്നതില്‍ തര്‍ക്കമില്ല...

ലേഖകന്‍ 

S.JAYADEVAN
ASTROLOGER AND PLANETARY GEMOLOGIST
VEDIC ASTROLOGY CENTRE KANNUR-670001
AGNI GEMS KANNUR,TRISSUR,DUBAI
PH:999 570 5555
sjayadevan@yahoo.com 

Your Rating: