Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യൻ‌ നിൽക്കുന്ന നക്ഷത്രം ഞാറ്റുവേല

astro-2303

സൂര്യനിൽ നിൽക്കുന്ന നക്ഷത്രത്തെ എങ്ങനെ കണ്ടെത്താം? പഞ്ചാംഗത്തിൽ ഞാറ്റുവേല എന്ന്‌ അടയാളപ്പെടുത്തിയിരിക്കുന്നതു നോക്കി ഇക്കാര്യം മനസ്സിലാക്കാം. സൂര്യൻ ഒരു രാശിയിൽ 30 ദിവസമാണു നിൽക്കുന്നത്. ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം എന്ന കണക്കിൽ 12 രാശികളിലായി 27 നക്ഷത്രങ്ങൾ വിഭജിക്കപ്പെടുന്നു. ഇതിനെ കൂറ് എന്ന് അറിയപ്പെടുന്നു.

സൂര്യൻ 30 ദിവസം കൊണ്ടു രണ്ടേകാൽ നക്ഷത്രം വീതം കടക്കുന്നു. ഒരു നക്ഷത്രം കടക്കാൻ 13 ദിവസം 20 നാഴികയെടുക്കും. 30 നെ രണ്ടേ കാൽ കൊണ്ടു ഹരിച്ച് സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്ന കാലം കണക്കാക്കാം.

ഓരോ നക്ഷത്രത്തിലും സൂര്യൻ താമസിക്കുന്ന സമയമാണ് ഒരു ഞാറ്റുവേല. 27 നക്ഷത്രങ്ങളിലും സൂര്യൻ താമസിക്കുമ്പോൾ അതതു നക്ഷത്രത്തിന്റെ ഞാറ്റുവേലയാണ്. അശ്വതി ഞാറ്റുവേല, ഭരണി ഞാറ്റുവേല, കാർത്തിക ഞാറ്റുവേല എന്നിങ്ങനെ 27 ഞാറ്റുവേലകൾ ഉണ്ട്. പഞ്ചാംഗം നോക്കിയാൽ സൂര്യൻ നിൽക്കുന്ന നക്ഷത്രവും ഞാറ്റുവേല തുടക്കവും മനസ്സിലാക്കാം.

Your Rating: