Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്ര മോദി 2026 വരെയെന്ന് പ്രവചനം...

നരേന്ദ്ര മോദി

നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വർഷം മുൻപേ പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജു. ഫ്രഞ്ച് പ്രവാചകൻ നോസ്ട്രഡാമസിന്റെ വാക്കുകളെ ഉദ്ധരിച്ച് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

fb-post ഫെയ്സ് ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്(ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചു)

2014 മുതൽ 2026 വരെ ഇന്ത്യയെ ഒരാൾ നയിക്കുമെന്നു ഫ്രഞ്ച് പ്രവാചകനായ നോസ്ട്രഡാമസ് എഴുതിയിരുന്നു. ആദ്യം ജനങ്ങൾ അയാളെ വെറുക്കും, പിന്നീട് വളരെയധികം ഇഷ്ടപ്പെടും. രാജ്യത്തിന്റെ ഗതിയെയും വിധിയെയും അയാൾ മാറ്റി മറിക്കും. 1555 ൽ പ്രവചിക്കപ്പെട്ടതാണിതെന്നും ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്.

മധ്യവയസ്കനായ ഈ ഭരണാധികാരി ഇന്ത്യയിൽ മാത്രമല്ല ലോകത്തിനാകെ സുവർണകാലഘട്ടം പ്രദാനം ചെയ്യും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി മാറും. മാത്രമല്ല നിരവധി ലോകരാജ്യങ്ങൾ ഇന്ത്യയുടെ തണലിൽ കഴിയാനായി എത്തുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുള്ളതായി മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നു.

Your Rating: