Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഖ്യാശാസ്ത്രഫലം: ചില നേതാക്കൾക്ക് ജയിൽവാസം!

2015-prediction

എട്ടിനു നിർണായക ബലമുള്ള വർഷമാണ് 2015. എട്ട് ശനിയുടെ സംഖ്യയാണ്. 8 എന്ന സംഖ്യയുടെ ഗുണവും ദോഷവും പ്രകൃതിയിലും മനുഷ്യരിലും നിഴലിക്കും. ശനിക്കു വടക്കുപടിഞ്ഞാറു ദിക്കിന്റെ ബന്ധമുള്ളതിനാൽ ലോകത്തിന്റെ വടക്കുപടിഞ്ഞാറൻ ദിശകളിൽ സാരമായ പരിവർത്തനം ഗുണപരമായോ ദോഷമായോ സംഭവിക്കാം. അശുഭകർമം, അനാചാരം, വാൾ ആയുധ പ്രയോഗം എന്നിവയുമായി ബന്ധമുള്ളതിനാൽ ഇത്തരം വിപരീത പ്രവർത്തനത്തിലൂടെ അശാന്തി സംജാതമാകും. അപ്രതീക്ഷിതമായ ചില നേതാക്കൾ, ഭരണകർത്താക്കൾ എന്നിവർ തുറങ്കിലിൽ അടയ്ക്കപ്പെടും. അതേ തുടർന്നു കുറെ അരാജകത്വവും സംഭവിക്കാം. ഷെയർ, കംപ്യൂട്ടർ, ആയുധം തുടങ്ങിയ മേഖലകൾ പുഷ്ടിപ്പെടാം. കടബാധ്യത കൊണ്ടോ ഭക്ഷണം ലഭിക്കായ്ക കൊണ്ടോ സ്വാഭാവിക മരണമോ അസ്വാഭാവികമരണമോ വർധിക്കാം. മാളികമുകളേറിയ മന്നൻമാരുടെ തോളിൽ മാറാപ്പു കയറുകയും അധഃസ്ഥിത വിഭാഗങ്ങളുടെ മുന്നേറ്റമുണ്ടാകുകയും ഹിംസാത്മകമായ പ്രവർത്തനം മതപ്രചാരകരിൽ ശക്തിപ്പെടുകയും ചെയ്യാം. ശബരിമല ക്ഷേത്രം ലോകപ്രശസ്തമാകും വിധമുള്ള ചില തീരുമാനങ്ങളും അവയുടെ ക്രമാനുസൃതമായ പ്രവർത്തനവും ഈ വർഷമുണ്ടാകും.

ഭാരതത്തിനു കലുഷിതമായ അന്തരീക്ഷം കലങ്ങിത്തെളിഞ്ഞ് ശുഭകരമായ ദിശാപ്രയാണത്തിന്റെ ആരംഭം കുറിക്കുന്ന വർഷമായി മാറും. സ്വാതന്ത്യ്രാനന്തര ഭാരതത്തിലെ ഇതുവരെയുള്ള വർഷങ്ങളിൽ സുപ്രധാന വർഷമായി ഭാരതത്തിന് 2015 മാറും. മൺമറഞ്ഞുപോയ ഭാരതീയ പൈതൃക —ശാസ്ത്ര—കാര്യജ്ഞാനാദിസമ്പത്തുക്കൾ കണ്ടെത്തി സംരക്ഷിക്കപ്പെടുന്ന സംവിധാനം ഉണ്ടാകും. നീതി, നിയമ, ജയിൽ, കോടതി, പൊലീസ് നിയമപ്രയോഗങ്ങളിൽ ചില അനിവാര്യമായ മാറ്റങ്ങളും രൂപപ്പെടും. ഇന്ത്യ ലോകത്തിന്റെ നേതൃപദവിയിലേക്ക് ഉയർത്തപ്പെടുന്ന ചില പദവികളോ ഉത്തരവാദിത്തങ്ങളോ ഏറ്റെടുക്കേണ്ടിവരും. ചുരുക്കത്തിൽ അരാജകത്വത്തിന്റെ വഴിയേ സുരക്ഷിതത്വത്തിന്റെ അന്തരീക്ഷത്തിൽ കാര്യങ്ങൾ ചെന്നെത്താനാണു സാധ്യത.

Address: Prof. Desikom Reghunadhen, Desikom, Southside Sastha Temple and New Bridge, Pathamkallu, Nedumangad P.O Thiruvananthapuram 695 541 0472 2813401

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer