Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത്തോട്ടും വലത്തോട്ടും 5102015! ഭാഗ്യ ദിനമോ?

october-5

ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ഇന്നത്തെ തിയതി മാസം വർഷം എന്നിവ അക്കങ്ങളായി എഴുതി നോക്കൂ...5-10-2015 ഇനി അത് തിരിച്ച് എഴുതി നോക്കു 5102015!!! ഇത് തന്നെയല്ലേ അത്...?ഇടത്തോട്ട് വായിച്ചാലും വലത്തോട്ട് വായിച്ചാലും ഇന്ന് തിയതിമാറ്റമില്ല.

5 ദൈവാനുഗ്രഹത്തെ സൂചിപ്പിക്കുന്നു 10 നിയമത്തെയും 20 മോചനത്തെയും 15 വിശ്രമത്തെയും സൂചിപ്പിക്കുന്നതായി പറയുന്നു

ജ്യോതിഷപരമായി ഈ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് ജ്യോതിസ് റിസർച്ച് സെന്ററിലെ ആർ. സഞ്ജീവ് കുമാർ :5 എന്നുള്ളത് ബുധന്റെ സംഖ്യയാണ്. വിദ്യാഭ്യാസം, ഇൻഫർമേഷൻ,പ്രക്ഷേപണ വിഭാഗങ്ങൾക്ക് അനുകൂലമാണ്. വിദ്യാഭ്യാസ കാര്യങ്ങൾക്ക് അനുകൂലമാണ്.

പുതിയ പാഠ്യപദ്ധതികൾ തുടങ്ങാൻ ഉത്തമമാണ്. ഇന്നത്തെ ദിവസം ജനിച്ച കുട്ടികൾക്ക് സംഖ്യാജ്യോതിഷപ്രകാരം വിധിസംഖ്യ (5+1+0+2+0+1+5)യും ഭാഗ്യസംഖ്യയും (ജന്മദിനം) അഞ്ചാണ്. ഇന്ന് ജനിച്ച കുട്ടികൾക്ക് പേരിടുമ്പോൾ തുടക്കത്തിൽ E, H ,N, X എന്നീ അക്ഷരങ്ങൾ വരുന്നത് നല്ലതാണ്. പേരിൽ ഈ അക്ഷരങ്ങളുടെ എണ്ണം കൂട്ടുന്നതും നല്ലതായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.