Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷിക്കരുത്, ജ്യോതിഷത്തെ...

off-doubt-astrology

ജ്യോതിഷത്തിൽ വിശ്വാസമില്ലാതെ ഫലപ്രവചനങ്ങൾക്കായി ആരും ജ്യോതിഷികളെ സമീപിക്കരുത് എന്നു മുന്നറിയിപ്പ്. ഈ മുന്നറിയിപ്പു നൽകുന്നതു മറ്റാരുമല്ല, ജ്യോതിഷഗ്രന്ഥങ്ങൾ തന്നെയാണ്.ഭൂതഭാവിവർത്തമാനങ്ങളിലെ വിഹിതഫലങ്ങൾ അറിയാൻ ജ്യോതിഷത്തിലൂടെ കഴിയുമെന്നു ജ്യോതിഷഗ്രന്ഥങ്ങൾ ഉറപ്പു നൽകുന്നു. എന്നാൽ, യഥാർഥ ആവശ്യവുമായി ഫലം അറിയാനെത്തുന്നവർക്കു വേണ്ടി മാത്രമേ പ്രവചനം നടത്താവൂ എന്നാണു ജ്യോതിഷഗ്രന്ഥങ്ങൾ ജ്യോതിഷികളോട് ആവശ്യപ്പെുന്നത്.

പ്രശ്നമാർഗം എന്ന ഗ്രന്ഥത്തിൽ പറയുന്നു: **നാപൃഷ്ടഃ കസ്യചിദ് ബ്രൂയാദ് നാന്യായേന ച പൃച്ഛതഃ പരമാർഥഫലജ്ഞാനം യതോ നൈവേഹ സിദ്ധ്യതി.** ചോദിക്കാതെ ജ്യോത്സ്യൻ ആരോടും ഫലം പറയരുത്. ന്യായമല്ലാത്ത രീതിയിൽ, അതായത് പരിഹസിക്കുന്ന വിധത്തിൽ, ചോദിക്കുന്നവരോടും ഫലപ്രവചനം നടത്തരുത്. ഇത്തരക്കാരോടു പറയാൻ തുടങ്ങിയാൽ പ്രവചനം സത്യമായിവരില്ല എന്നാണു ജ്യോതിഷഗ്രന്ഥങ്ങൾ ജ്യോതിഷികൾക്കു നൽകുന്ന മുന്നറിയിപ്പ്.

എന്നാൽ, ഭൂതഭാവിവർത്തമാന ഫലങ്ങൾ അറിയാൻ ആത്മാർഥമായ ആഗ്രഹം ഉള്ളയാളാണ് എന്നു തോന്നിയാൽ ചോദിച്ചില്ലെങ്കിൽ പോലും ഫലം പറയുന്നതിൽ തെറ്റില്ല എന്നു സൂചിപ്പിക്കുന്ന പ്രമാണശ്ലോകവുമുണ്ട്. അപൃച്ഛതഃ പൃച്ഛതോ വാ ജിജ്ഞാസോർയസ്യകസ്യചിദ്... എന്നാണു പ്രമാണം.ചുരുക്കിപ്പറഞ്ഞാൽ, ജ്യോതിഷത്തെ സമീപിക്കുന്നത് ആത്മാർഥമായിട്ടായിരിക്കണം എന്നർഥം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.