Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിപാടും ഫലവും

ജ്യോതിഷം

ഭക്തനെ പൂജയുടെ ഭാഗമാക്കാനുള്ള മാർഗമാണ് വഴിപാടുകൾ എന്നാണ് വിശ്വാസം. ഏകാഗ്രവും നിരന്തരവുമായ പ്രാർഥനയോടെ നടത്തുന്ന വഴിപാടുകൾ ഫലം തരുമെന്ന് ഭക്തർ കരുതുന്നു. അർച്ചന, അഭിഷേകം, ചന്ദനംചാർത്ത്, നിവേദ്യം, വിളക്ക് എന്നിവയാണു വഴിപാടുകളിൽ പൊതുവായി തരം തിരിക്കാവുന്നവ. ഒാരോ ക്ഷേത്രത്തിലും പ്രത്യേക കാര്യങ്ങൾക്കായി വിശേഷാൽ വഴിപാടുകൾ ഉണ്ടാകാം. പൊതുവായുള്ള തരംതിരിക്കാവുന്ന വഴിപാ‍ടുകളും അവയ്ക്ക് കൽപിക്കപ്പെട്ടിരിക്കുന്ന ഫലവും ഇനി പറയാം. 

ആയുർആരോഗ്യ സൗഖ്യത്തിനു പുഷ്പാഞ്ജലി, വിവാഹം നടക്കാൻ സ്വയംവരാർച്ചന, ശത്രുദോഷ നിവാരണത്തിനു രക്തപുഷ്പാഞ്ജലി, ഇഷ്ടകാര്യപ്രാപ്തിക്ക് നെയ്‌വിളക്ക്, നിറമാല, ചന്ദനം ചാർത്തൽ, മനഃശാന്തിക്ക് ധാര, ചുറ്റുവിളക്ക്, ശനി ദോഷ പരിഹാരത്തിനു നീരാഞ്ജനം ഇങ്ങനെ വഴിപാടുകൾ നിരവധി. ആഗ്രഹപൂർത്തിക്കായി പ്രവർത്തിക്കാനുള്ള താൽപര്യവും ലക്ഷ്യബോധവും ഭക്തന്റെ മനസ്സിൽ ഉറപ്പിക്കാൻ വഴിപാടുകളും ആവർത്തിച്ചുള്ള പ്രാർഥനകളും സഹായകരമാകാം എന്ന വശം കൂടി ഇതിനുണ്ട്.

Your Rating: