Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ടാക്കിയെടുക്കേണ്ടതല്ല ശകുനം

Luck

ശുഭശകുനങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതു കൊണ്ട് ഫലം കിട്ടുമോ? യാത്ര പുറപ്പെടുന്ന സമയത്ത് നല്ല ശകുനം കണ്ടിറങ്ങാൻ ചിലർ മുൻകൂട്ടി ശകുനം ഉണ്ടാക്കാറുണ്ട്. എന്നാൽ ജ്യോതിഷ കണക്കു കൂട്ടലിൽ പറയുന്നത് യാത്ര പുറപ്പെട്ടാൽ അറുപത് ചുവട് ചെല്ലുന്നതിനകം യാദൃശ്ചികമായി കാണുന്നതോ കേൾക്കുന്നതോ മാത്രമേ ദുശകുനമായി കണക്കാക്കുകയുള്ളു.

ദുശകുനം കണ്ട് യാത്ര തുടരരുത്. ആദ്യമായി ദുശ്ശകുനം കണ്ടാൽ മടങ്ങി വന്ന് പതിനൊന്ന് പ്രാണയാമം ചെയ്തശേഷം വീണ്ടും പോകാം. രണ്ടാമതും ദുശ്ശകുനമാണെങ്കിൽ വീണ്ടും മടങ്ങിവന്ന് പതിനാറു പ്രാണയാമങ്ങൾ ചെയ്തശേഷം പോകാം. മൂന്നാമതും ദുശ്ശകുനമാണെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം.

Your Rating: