Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓജോ ബോർഡ് വച്ച് വിളിച്ചാൽ ശരിക്കും ആത്മാവ് വരുമോ?

ouija-board

ഓജോ ബോർഡിലെ ആത്മാവ് ഒരു സങ്കൽപമാണെന്ന് തിരിച്ചറിയുക. മജിഷ്യൻ ഗോപിനാഥ് മുതുകാടാണ് യുവജനങ്ങളിലേയ്ക്ക് ഓജോബോർഡിന് അടിമപ്പെട്ടിരിക്കുന്നവർക്കുള്ള വിഡിയോ സന്ദേശവുമായി വന്നിരിക്കുന്നത് . പലപ്പോഴും തികച്ചും തമാശക്കും കൗതുകത്തിനും വേണ്ടി ആരംഭിക്കുന്ന ഒജോബോര്‍ഡ് കളി അവസാനിക്കുന്നത് മാനസ്സിക പ്രശ്നങ്ങളിലും ആത്മഹത്യകളിലും ആണ്. ഈ വിഡിയോ നമ്മുടെ കുട്ടികളില്‍ പ്രത്യേകിച്ചും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശയോടെയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ കൊടുത്തിരിക്കുന്നത്.

അമാനുഷികതയുമായി ബന്ധപെട്ട് കിടക്കുന്ന ഓജോ ബോർഡിനെ ശാസ്ത്രസമൂഹം ശാസ്ത്രീയതയ്ക്ക് നേരെ വിപരീതം എന്ന് അർഥമുള്ള ശാസ്ത്രാഭാസം എന്നാണ് വിളിക്കുന്നത്. ഓജോ ബോർഡിൽ നാണയത്തിന് മുകളിൽ കൈ വിരൽ ചലിക്കുന്നതിനെ അതിൽ വിശ്വസിക്കുന്നവർ ആത്മാവുമായി ബന്ധപെടുത്തുമ്പോൾ ശാസ്ത്രസമൂഹം അതിനെ ഇഡിയോ മോട്ടോർ റെസ്പോൻസ്‌ എന്നാണ് വിളിക്കുന്നത്. ഇഡിയോ മോട്ടോർ റെസ്പോൻസ്‌ പ്രകാരം ഉപബോധമനസാണ് നമ്മളറിയാതെ ഓജോ ചെയ്യുന്ന സമയത്ത് വിരലുകൾ ചലിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.