Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർപ്പദോഷങ്ങൾക്ക് പരിഹാരം പാമ്പുംമേക്കാട്ട് മന

പാമ്പുംമേക്കാട്ട് മന പാമ്പുംമേക്കാട്ട് മന

സർപ്പദോഷം കൊണ്ട് വലയുന്ന ധാരാളം ആളുകൾ ഉണ്ട് ജാതകത്തിൽ രാഹുകേതുക്കൾ ദോഷസ്ഥാനത്ത് വരുന്നതും വാസസ്ഥാനം (താമസിക്കുന്ന സ്ഥലം) ആയി ബന്ധപ്പെട്ടുള്ള ദോഷം കൊണ്ടും പലരും ദുരിതങ്ങളും രോഗങ്ങളും അനുഭവിച്ച് കഷ്ടപ്പെടുന്നു.

ഇവർക്കെല്ലാം ഉള്ള പരിഹാര കർമ്മങ്ങൾ പാമ്പുംമേക്കാട് മനയിൽ ചെയ്യുന്നു. സർപ്പത്തെ കൊല്ലുക, സർപ്പക്കാവ് നശിപ്പിക്കുക മുതലായ പാപങ്ങൾ ചെയ്ത ദോഷത്തിന് പരിഹാരമായി സർപ്പബലിയാണ് സാധാരണ ജ്യോത്സ്യന്മാർ നിർദേശിക്കുന്നത്. സാധാരണയായി അധികവും നൂറുംപാലും, പാൽപായസവും ആണ് എല്ലാവരും ചെയ്യുന്നത്. നിറമാല ചുറ്റുവിളക്ക്, രാഹു പൂജ, ആയില്യപൂജ, കദളിപ്പഴ നിവേദ്യം, കൂട്ടുപായസം, വെള്ള നിവേദ്യം, മഞ്ഞൾപൊടി ചാർത്തൽ, പുഷ്പാഞ്ജലി, മാല, നെയ്‌വിളക്ക് എന്നിവയാണ് ഇവിടുത്തെ വഴിപാടുകൾ.

പാമ്പുംമേക്കാട്ട് മന പാമ്പുംമേക്കാട്ട് മന

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ഇവിടെ വന്ന് പ്രാർഥിച്ച് സന്താന ഭാഗ്യം ഉണ്ടായ അനുഭവങ്ങൾ ധാരാളമാണ്. സന്താന ഭാഗ്യത്തിനായി ദമ്പതികൾ ഇവിടെ വന്ന് പ്രാർഥിക്കുകയും കുട്ടികളുണ്ടായാൽ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്താം എന്ന് പ്രാർഥിക്കുകയുമാണ് വേണ്ടത്. തൃശൂർ ജില്ലയിൽ മാളയ്ക്ക് അടുത്ത് വടമ എന്ന സ്ഥലത്താണ് പാമ്പുംമേക്കാട്ട് മന. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി മീ അടുത്താണ്,  മാള ബസ്റ്റാൻഡ് 2 1/2 കി മീ അടുത്താണ്. മേക്കാട്ട് ജംങ്ഷൻ എന്നാണ് ബസ് സ്റ്റോപ്പിന്റെ പേര്.

വൃശ്ചികം ഒന്നാണ് ഇവിടത്തെ വിശേഷ ദിവസം. പുതുതായി കുടുംബത്തിലെ ഒരാൾ ചുമതല ഏൽക്കുന്നതും ഈ ദിവസം തന്നെയാണ്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ടത് ഈ ദിവസം ആണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്നിന് കളമെഴുത്തു പാട്ടും നടത്തും. ഇവിടെ അഞ്ച് കാവുകൾ ഉണ്ട് എന്നാൽ വിഗ്രഹങ്ങൾ ഒന്നും ഇല്ല. കിഴക്കിനിയിൽ ഒരു തൂക്ക് വിളക്ക് കെടാവിളക്കായി സൂക്ഷിക്കുന്നു. നിത്യവും രാവിലെ വിളക്ക് വച്ച് പൂജ. വിളക്കിൽ നിന്നും എടുക്കുന്ന വെളിച്ചെണ്ണയാണ് പ്രസാദമായി നൽകുന്നത്. 

ദാരിദ്ര്യം വന്ന ഒരു കാലത്ത് മനയിലെ കാരണവർ കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവക്ഷേതത്തിൽ ഭജനം ഇരിക്കാൻ പോയി. പന്ത്രണ്ട് വർഷം പൂർത്തിയാക്കി കഴിഞ്ഞ ഒരു പ്രഭാതത്തിൽ കുളിക്കാനായി വെളുപ്പിന് ക്ഷേത്രക്കുളത്തിൽ ചെന്നപ്പോൾ ഒരാൾ നിൽക്കുന്നത് കണ്ടു. അതു ഒരു ദിവ്യ പുരുഷനാണ് എന്ന് മനസിലാക്കിയ നമ്പൂതിരി അങ്ങാരാണ് എന്ന് ചോദിക്കുകയും തന്റെ മനയിൽ  സന്നിഹിതനാകണം എന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇല്ലത്തേക്ക് മടങ്ങിയ നമ്പൂതിരിയോടൊപ്പം വാസുകിയും വന്നു ചേർന്നു എന്നാണ് ഐതിഹ്യം.

പാമ്പുംമേക്കാട്ട് മന പാമ്പുംമേക്കാട്ട് മന

മനയുടെ  അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏത് മലയാളമാസവും ഒന്നാം തീയതിയും, കർക്കിടകം അവസാന ദിവസവും കന്നിമാസം ആയില്യം നാളിലും മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇത് അനുവദിക്കുക. ഇപ്പോഴത്തെ ട്രസ്റ്റി വല്ലഭൻ നമ്പൂതിരിയും കാരണവർ ശ്രീധരൻ നമ്പൂതിരിയും ആണ്. 

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ 0480 2890357/2891357

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337 

Your Rating: