Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധിക്കും ഉത്സാഹത്തിനും ദക്ഷിണ മൂകാംബിക ദർശനം 

പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതുമേസദാ

വിദ്യാദായിനിയായ കൊല്ലൂർ മൂകാംബിക ദേവിയുടെ ശക്തിയും ചൈതന്യവും ഉൾകൊണ്ടുകൊണ്ടുള്ള തെക്കൻ പ്രതിഷ്ഠ, അതാണ് പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി പറവൂർ പട്ടണത്തിലാണ് വിദ്യയുടെ നിറകുടമായ സരസ്വതി ദേവിയുടെ പ്രതിഷ്ഠ. വിദ്യാരംഭത്തിനു ഏറെ കീർത്തികേട്ട ക്ഷേത്രമാണിത്. 

ക്ഷേത്രോൽപത്തിയെ സംബന്ധിച്ച് വളരെ മനോഹരമായ ഒരു കഥ പ്രചരിച്ചു പോരുന്നു. വളരെ പണ്ട് പറവൂര്‍ ദേശം ഭരിച്ചിരുന്ന തമ്പുരാക്കന്‍മാരില്‍ ഒരാള്‍ വിഖ്യാതമായ  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സ്ഥിരമായി പോകുമായിരുന്നു.എന്നാൽ  പ്രായം കൂടിവന്നപ്പോൾ കൊല്ലൂര്‍ വരെ പോകുക എന്നത് അസാധ്യമായി. ഈ ദുഃഖം എങ്ങനെ മറികടക്കും എന്ന് ചിന്തിച്ച അദ്ദേഹം ദേവിയെ വിളിച്ചു പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ദേവിയുടെ അരുളപ്പാടുണ്ടായി. തമ്പുരാന്റെ ഭരണപ്രദേശത്ത് തന്നെ ഒരു ക്ഷേത്രം പണിത് ദേവിയെ പ്രതിഷ്ഠിച്ച്‌ പൂജിച്ചുകൊള്ളുവാനുള്ള അനുഗ്രഹമായിരുന്നു അത്‌.

പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം

അരുളപ്പാട് ലഭിച്ചതിനെത്തുടർന്ന് ക്ഷേത്രം പണി ആരംഭിച്ചു.  അങ്ങനെ പറവൂര്‍ കോട്ടക്ക്‌ പൂറത്ത്‌ ദേവിയുടെ പ്രതിഷ്ഠ നടത്തി തമ്പുരാന്‍ മുടക്കുകൂടാതെ ദര്‍ശനം നടത്തി. വാക്‌ദേവതയുടെ സാന്നിധ്യമുള്ള ക്ഷേത്രം സാധാരണ ജനങ്ങൾക്കായി തുറന്നുകൊടുത്തതിലൂടെ ക്ഷേത്രത്തിന്റെ മഹിമ നാടറിഞ്ഞു. ക്ഷേത്രം ദക്ഷിണ മൂകാംബിക എന്ന പേരിൽ പ്രസിദ്ധമാകുകയും ചെയ്തു.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമാനമായ രീതിയിലാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി കുളത്തിന്റെ നാടുവിലായാണ് ക്ഷേത്രം. അതായത് ശ്രീകോവിലിനു ചുറ്റും നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ വെള്ളത്തിനു മുകളിലായി തീർത്ത നടപ്പാതയിലൂടെയാണ് പ്രദക്ഷിണം. കൊല്ലൂരിലെ സൗപര്‍ണ്ണികാനദിയുടെ സങ്കല്പമാണ് ഇവിടെ ശ്രീകോവിലിനു ചുറ്റും ഒഴുകുന്ന തീര്‍ത്ഥജലത്തിന്. 

ക്ഷേത്രത്തിലെ ഈ  തീര്‍ത്ഥത്തില്‍ താമരപ്പൂക്കള്‍ വിരിഞ്ഞു നിൽക്കുന്നു. ശ്രീകോവിലിൽ താമരയിൽ വിരാജിക്കുന്ന സരസ്വതീദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശുഭ്ര വസ്ത്രധാരിണിയായി  നാലുകൈകളോട് കൂടി വെള്ളത്താമരയിലിരിക്കുന്ന ദേവിയുടെ ഇടതു കൈകളില്‍ ഒന്നില്‍ വെള്ളത്താമരയും മറ്റേതില്‍ ഗ്രന്ഥവും വലതു കൈകളില്‍ അക്ഷരമാലയും വ്യാഖ്യാനമുദ്രയും നമുക്ക് കാണാനാകും. ക്ഷേത്രത്തിലെ പ്രധാന പ്രത്യേകത ക്ഷേത്രക്കുളത്തിനു മുകളിലൂടെയുള്ള ക്ഷേത്രദർശനം തന്നെയാണ്. 

പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം

നവരാത്രി ആഘോഷമാണ്  പ്രധാന ഉത്സവം. കുട്ടികൾക്ക് ആദ്യാക്ഷരം കുറയ്ക്കുന്നതിനും സംഗീതം നൃത്തം തുടങ്ങിയ ലളിത കലകൾ ആരംഭിക്കുന്നതിനുമുള്ള ശുഭമുഹൂർത്തമായി നവരാത്രിയെ കാണുന്നു. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇവിടെയെത്തി സംഗീതാർച്ചന നടത്തുന്നവർ നിരവധിയാണ്. 

കാഷായ നിവേദ്യം , ബുദ്ധിക്കും ഉത്സാഹത്തിനും 

ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ കാഷായ നിവേദ്യമാണ്. വിദ്യാഗുണം ലഭിക്കുന്നതിനും ബുദ്ധിക്ക് കൂർമ്മതലഭിക്കുന്നതിനും മറ്റുമായി കുട്ടികൾക്ക് ഇവിടുത്തെ കാഷായ നിവേദ്യം നൽകി വരുന്നു. പഠനോപകരണങ്ങൾ പേന തുടങ്ങിയവ പരീക്ഷയ്ക്ക് മുൻപ് ഇവിടെ കൊണ്ട് വന്നു പൂജിക്കുന്നത് ശുഭകരമായി കരുതുന്നു. 

Your Rating: