Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴനിമല മുരുകൻ

മുരുകൻ

പഴനിമലയെ മലയാളിക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കേരളത്തിനു പുറത്തേക്കു തീർഥയാത്ര പോകുന്നവരിൽ അധികവും പഴനി സന്ദർശിച്ചിരിക്കും. ദേവ സൈന്യാധിപനും ജ്യോതിഷത്തിന്റെ മൂർത്തിയുമായ മുരുകനെ തൊഴുതു പ്രാർഥിച്ചാൽ സകല ഗ്രഹദോഷങ്ങൾക്കും പരിഹാരമാണ്. സർപ്പദോഷങ്ങൾക്കും ചൊവ്വാദോഷത്തിനും ഉത്തമ പ്രതിവിധിയാണു പഴനി ദർശനം.

പഴനിമല പഴനിമല

നവപാഷാണം എന്നറിയപ്പെടുന്ന, ഒമ്പത് ഔഷധങ്ങളുടെ കൂട്ടു കൊണ്ട് സിദ്ധബോഗർ എന്ന സിദ്ധൻ നിർമിച്ചതാണ് ഇവിടുത്തെ വിഗ്രഹം. അതിനാൽ ഈ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന പാലും പനിനീരും പഞ്ചാമൃതവുമൊക്കെ ഔഷധഗുണമുള്ളതാണെന്നു ഭക്തർ വിശ്വസിക്കുന്നു.

തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് പഴനി. കോയമ്പത്തൂരിൽനിന്നും മധുരയിൽനിന്നും 100 കിലോമീറ്റർ അകലത്തിലാണ് ഈ ക്ഷേത്രം. ഒൻപതാം നൂറ്റാണ്ടിൽ ഈ സ്ഥലം സന്ദർശിച്ച ചേരമാൻ പെരുമാളാണ് മറഞ്ഞു കിടന്ന വിഗ്രഹം കണ്ടെടുത്തു പ്രതിഷ്ഠിച്ചത് എന്നാണു കരുതപ്പെടുന്നത്. കേരളത്തിലേക്കു നോക്കി നിൽക്കുന്നതിനാൽ ഭഗവാൻ കേരളത്തെയാണ് അനുഗ്രഹിക്കുന്നതെന്നു മലയാളികൾ കരുതുന്നു. തലമുണ്ഡനം ചെയ്തു കൗപീനം മാത്രം ധരിച്ച തപസ്വിയുടെ ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ. ദണ്ഡായുധപാണിയാണ് ഭഗവാൻ. വിഗ്രഹത്തോടു ചേർത്ത് ഒരു വേല് വയ്ക്കുന്നുണ്ട്. അഭിഷേകത്തിനു ശേഷമാണ് ഭഗവാനെ വസ്ത്രം ധരിപ്പിച്ച് അലങ്കരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ എട്ടു മണി വരെയാണ് നട തുറക്കുന്നത്. ഉത്സവ നാളുകളിൽ 4.30 ന് നട തുറക്കും.

പഴനിമല പഴനിമല

പൂജാ സമയം
വിശ്വരൂപ ദർശനം - 5.40 (ഉൽസവദിവസങ്ങളിൽ -4.00)
വിഴപൂജ- 6.50 (ഉൽസവദിവസങ്ങളിൽ -4.30)
സിരുകാല ശാന്തി പൂജ- 8.00
കാലശാന്തി പൂജ -9.30
ഉച്ചികാല പൂജ - 12.00
സായരക്ഷാ പൂജ (രാജഅലങ്കാരം) - വൈകിട്ട് 5.30
രാക്കാലപൂജ- 8.00.

പഞ്ചാമൃതവും വിഭൂതിയും (ഭസ്മം) ആണ് ഇവിടത്തെ പ്രസാദം. തമിഴ്നാട് ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം പഴനിയിലെ രണ്ടു കുന്നുകളിൽ ഒന്നിന്റെ മുകളിലാണ് മുരുകക്ഷേത്രം. മുകളിലേക്കു കൽപടവുകൾ കയറിയെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് റോപ് വേയും ട്രെയിനുമുണ്ട്. സൗജന്യ ദർശനത്തിനൊപ്പം കൂടുതൽ സൗകര്യപൂർവം ദർശനം നടത്താനായി ടിക്കറ്റ് സംവിധാനവുമുണ്ട്. രാവിലെ ആറു മണിക്കു ഭഗവാനെ കുളിപ്പിക്കുന്നതും അഭി‌ഷേകം ചെയ്യുന്നതുമൊക്കെ വളരെ അടുത്തുനിന്നു കാണാനും സൗകര്യമുണ്ട്. ഒരു സമയം മുപ്പതോളം പേർക്കേ ഇതിന് അവസരമുള്ളൂ. ഇവിടെ എത്തുന്ന ഭക്തർ ഭഗവാനെപ്പോലെ തല മുണ്ഡനം ചെയ്യുന്നതും കാവടി എടുത്തു മലകയറുന്നതും ഒരു വഴിപാടാണ്.

പഴനിമല തൈപ്പൂയം ആണ് ഇവിടത്തെ പ്രധാന ഉത്സവം (ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെയാണ് തൈമാസം). പൗർണമി ദിനത്തിലാണ് ഉത്സവം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh
Rama Nivas
Poovathum parambil
Near ESI Dispensary
Eloor East
Udyogamandal P.O
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337  

Your Rating: