Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

രാമായണ മാസവും നാലമ്പല ദർശനവും ഒക്കെ നടക്കുന്ന ഈ സന്ദർഭം പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെക്കുറിച്ച് പറയാൻ അനുയോജ്യമായ സമയമാണ്. കാരണം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീരാമചന്ദ്രനാണ് എന്നാണ് ഐതീഹ്യം. തമിഴ്നാട്ടിലെ രാമേശ്വരം പോലെ പ്രസിദ്ധി നേടിയിട്ടില്ലെങ്കിലും ഇത് ഒരു വിശേഷ ക്ഷേത്രമാണ്. ഒരു പക്ഷേ ശ്രീരാമൻ പ്രതിഷ്ഠിച്ച മറ്റ് ക്ഷേത്രങ്ങൾ ഏതെങ്കിലും കേരളത്തിലുണ്ടോ?

ആയനിവയൽ കുളം ആയനിവയൽ കുളം

കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ തൊട്ടിൽ കെട്ടിയാൽ ഒരു വർഷത്തിനകം കുട്ടികളുണ്ടാകുമെന്നാണ് വിശ്വാസം. സർപ്പദോഷത്തിനായി ഇവിടെ പ്രത്യേകം വഴിപാടുകൾ ഉണ്ട്. സർപ്പത്തിനായി പ്രത്യേകം സ്ഥാനമുണ്ട്. എല്ലാ മാസത്തിലെയും ആയില്യത്തിന് വിശേഷാൽ പൂജകളും സർപ്പബലിയും നടത്തുന്നു. നാലമ്പലത്തിനകത്ത് ശ്രീരാമനായി ഒരു വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട്.

 ആയനിവയൽ കുളം ആയനിവയൽ കുളം

ക്ഷേത്രവളപ്പിൽ ഒരു അയ്യപ്പക്ഷേത്രം കൂടിയുണ്ട്. അമ്പലത്തിന്റെ മുന്നിലുള്ള ആയനിവയൽ കുളം മണലോ സിമന്റോ ഇല്ലാതെ നിർമ്മിച്ചതാണ്. ഏതാണ്ട് 76 സെന്റിൽ ആണ് കുളം ഉള്ളത്. ധനുമാസത്തിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. കണ്ണൂർ കൂത്തുപ്പറമ്പിലാണ് ഈ ക്ഷേത്രം. ഇവിടെ ദർശനം നടത്തുന്നവർ അടുത്തുള്ള മക്രേരിയിലും ദർശനം നടത്തണം. രണ്ടമ്പല ദർശനം എന്നാണ് പറയപ്പെടുന്നത്. മക്രേരിയിലെ പ്രതിഷ്ഠ നടത്തിയത് ഹനുമാനാണ്. ഇവിടെ അടുത്ത് പാണ്ടവർ കുളിച്ച ഐവർ കുളവുമുണ്ട്. 

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: