Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃതർപ്പണം

pithru-tharpanam Photo : Vishnu V

പൂർവസൂരികളു‌ടെ അനുഗ്രഹം തേടുന്നതിന്റെ പ്രതീകമായാണു പിതൃതർപ്പണം നടത്തുന്നത്. വർഷത്തിലൊരിക്കൽ തന്റെ പൂർ‌വികരെ സ്മരിച്ച് അനുഗ്രഹം തേടി ഭക്തിപൂർ‌വം പിതൃതർപ്പണം ചെയ്യണം എന്നാണു ഗരുഡപുരാണം നിർദേശിക്കുന്നത്. ശുദ്ധവും ശാന്തവുമായ നദീതീരം, സമുദ്രതീരം എന്നിവയിലേതെങ്കിലും സ്ഥലം പിതൃതർപ്പണത്തിനായി തിരഞ്ഞെടു ക്കാവുന്നതാണ്. തലേ ദിവസം ഒരിക്കൽ അനുഷ്ഠിക്കണം. പുലർക്കാലത്ത് കുളിച്ച് ഭക്തിപുരസ്സരം ഇരു കൈകളും കൂട്ടി ഓംകാരം ജപിച്ച് തന്റെ പിതൃക്കളെ സ്മരിക്കുന്നതോടെ പിതൃതർ‌പ്പണച്ചടങ്ങ് ആരംഭിക്കും.

പൂർ‌വികരുമായുളള വിശുദ്ധബന്ധത്തിന്റെ പ്രതീകമായി പൂജാപുഷ്പങ്ങൾ അർപ്പിച്ച് ആത്മതൃപ്തിയുടെ പ്രതീകമായി മൂന്നു പ്രാവശ്യം ജലം തർപ്പണം ചെയ്ത് പിതൃക്കളോട് അപേക്ഷിക്കണം. എളള്, കറുക, ചെറൂള, ചന്ദനം, ഉണക്കലരിച്ചോറ്‌ എന്നിവയും ശുദ്ധജലവും പിതൃതർപ്പണത്തിനു വേണ്ടി ഉപയോഗിക്കണം. തന്റെ കുലത്തിൽ ദാനശീലവും ജ്ഞാനവും സന്താനഭാഗ്യവും നിലനിൽക്കട്ടെ എന്നും ദാനധർ‌മങ്ങൾ‌ ചെയ്യാൻ ധാരാളം സമ്പത്ത് ഉണ്ടാകട്ടെ എന്നും സത്കുല മഹിമയ്ക്കായി അനുഗ്രഹിച്ചാലും എന്നും അപേക്ഷിക്കണം. കുടുംബത്തിൽ പ്രേതബാധ ഇല്ലെങ്കിൽ പോലും വാവുബലി, ശ്രാദ്ധം മുതലായവ ഊട്ടുന്നതിൽ കൂടി അവരുടെ പ്രസാദത്തിലൂടെ സമ്പത്തും സത്‌സന്തതിയും രോഗമുക്തിയും അഭീഷ്ടസിദ്ധിയും ലഭിക്കുന്നു.

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം ) കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646 Email - pramodpanickerpgd87 @gmail .com

Your Rating: