Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹങ്ങളുടെ കാരകത്വം ബലാബലത്തെ ആശ്രയിച്ച്

planets-and-asteroids

ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും കാരകത്വം കൽപ്പിച്ചിട്ടുണ്ട്. കാരകത്വമെന്നാൽ അത്തരം കാര്യങ്ങൾ ആ ഗ്രഹത്തിന്റെ ബലാബലത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്നർഥം.

സൂര്യന്റെ കാരകത്വം അച്ഛൻ, ദേവൻ, രാജാവ്, ആത്മാവ്, പ്രാണൻ, അസ്ഥി, സ്വർണ്ണം, ചെമ്പ്, കീർത്തി, ധൈര്യം, വിജയം, ഈശ്വരൻ.

ചന്ദ്രന്റെ കാരകത്വം മാതാവ്, മനസ്സ്, ബുദ്ധി, ദേഹം, സുഖം, കൃഷി, നെല്ല്, രാത്രി, ജലം, മനോഹരമായ പാത്രങ്ങളും അലങ്കാരങ്ങളും.

ചൊവ്വയുടെ കാരകത്വം സഹോദരങ്ങൾ, ഭൂമി, വൃക്ഷം, ജന്തുക്കൾ, യുദ്ധം, ശത്രുക്കൾ, ആയുധം, അഗ്നി, മേദസ്സ് (കൊഴുപ്പ്), വണ്ണം.

ബുധന്റെ കാരകത്വം എഴുത്ത്, ഗണിതം, വാക്ക്, കളി, കൗശലം, ജ്ഞാനം, ബന്ധുക്കൾ, അമ്മാവൻ, തൊലി, വിദ്യ, പക്ഷി.

വ്യാഴന്റെ കാരകത്വം ബുദ്ധി, പുത്രൻ, സ്നേഹം, ധനം, മുത്ത്, ഗുരുത്വം, മന്ത്രം, മന്ത്രി, നയം, ദൈവാധീനം.

ശുക്രന്റെ കാരകത്വം ഭാര്യ, ഭർത്താവ്, ശയനസുഖം, കാമം, ഭോഗസുഖം, കവിത, വെള്ളവസ്ത്രം, വെള്ള പശു, മന്ത്രി, ശിൽപങ്ങൾ.

ശനിയുടെ കാരകത്വം വ്യാധി, മൃത്യു, ദുഃഖം, മ്ലേച്ഛരായ മനുഷ്യർ, നികൃഷ്ടസ്ഥാനങ്ങൾ, അഹന്ത, നീചകൃത്യം.

രാഹുകേതുക്കൾക്കു പ്രത്യേകം കാരകത്വം നൽകിയിട്ടില്ല. ചില ഗ്രന്ഥങ്ങളിൽ കേതുവിനു ചൊവ്വയുടെയും രാഹുവിനു ശനിയുടെയും കാരകത്വം കൽപിച്ചുകാണുന്നു.

ലേഖകൻ പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരളം

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.