Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹങ്ങൾ ഭൂമിയിലെ സകലതിനെയും സ്വാധീനിക്കുന്നു...

planets-in-astrology

ഭൂമിയിൽ വസിക്കുന്നവർക്ക് ആകാശം എന്നും അദ്ഭുതവും ആശ്രയവുമായിരുന്നു. മഴ, വെയിൽ, രാത്രി, പകൽ, സൂര്യോദയം, ചന്ദ്രോദയം എല്ലാം ആകാശവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങളും സദാസഞ്ചാരികളായ ഗ്രഹങ്ങളും മനുഷ്യരാശിയുടെ നിരീക്ഷണശേഷിയെയും അന്തരംഗത്തയും സദാ സ്വാധീനിച്ചുകൊണ്ടിരുന്നു. കടലിലും മരുഭൂമിയിലും സഞ്ചരിച്ചിരുന്ന പഴമക്കാർക്കു നേർവഴി കാണിച്ചിരുന്നത് ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു. ഇപ്രകാരം സദാ ജ്യോതിസ്സുകളായി പ്രകാശിക്കുന്നു ഈ നക്ഷത്രലോകം.

ഗ്രഹങ്ങൾ ഭൂമിയിലെ സകലതിനെയും സ്വാധീനിക്കുന്നുവെന്നു മനുഷ്യൻ അനുഭവിച്ചറിഞ്ഞു. ഈ അറിവ് മനുഷ്യൻ കാലം ചെല്ലുംതോറും വിപുലമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ അസ്ട്രോണമി ബഹിരാകാശ ശാസ്ത്രം തുടങ്ങിയ ശുദ്ധശാസ്ത്രശാഖകളും അസ്ട്രോളജി ഉൾപ്പെടെയുള്ള നിഗൂഢശാസ്ത്രങ്ങളും ശക്തിപ്പെട്ടു. തെളിവിന്റെ അഭാവത്തിൽ ശുദ്ധശാസ്ത്രം മാറ്റി നിർത്തിയ സ്വാധീനഭാഗം ഗൂഢശാസ്ത്രം മാറോടണച്ചു. അനുഭവത്തിന്റെ വെളിച്ചത്തിലും അങ്ങനെ നൂറ്റാണ്ടുകളിലൂടെ തലമുറതലമുറ കൈമാറി കരുത്താർജിച്ച അനശ്വര ദീപശിഖയാണു ജ്യോതിഷം.

ജ്യോതിസ്സ് എന്നാൽ പ്രകാശം. സദാ പ്രകാശിക്കുന്ന നക്ഷത്രസമൂഹങ്ങളും ഒപ്പം ഗ്രഹങ്ങളും മനുഷ്യജീവിതത്തിൽ എത്രമാത്രം പ്രകാശവും അന്ധകാരവും വിതയ്ക്കാൻ പ്രാപ്തമാണ് എന്ന അന്വേഷണശാസ്ത്രമാണു ജ്യോതിഷം. മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ ചെറിയ രീതിയിൽ പ്രകാശിക്കുന്ന ജീവിതം മുതൽ നിത്യചന്ദ്രിക പോലെ എന്നും കുളിർനിലാവു പരത്തുന്ന ജീവിതത്തെപ്പോലും പ്രകാശിപ്പിക്കുന്നതിൽ നിത്യപ്രകാശികളായ നക്ഷത്രഗ്രഹ സമൂഹത്തിന് തള്ളിക്കളയാനാകാത്ത സ്വാധീനശക്തിയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതാണു ജ്യോതിഷം. ഇതു വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല. വിശ്വാസമില്ലാത്തവരയെും ഈ സ്വാധീനം മാറ്റിനിർത്തുന്നില്ല. ഈ സ്വാധീനത്തിന്റെ അനുകൂല-പ്രതികൂല നിലകളിൽ അതിശയോക്തിയും വ്യക്തിദൗർബലവും മറ്റും കടന്നുവരാം. ഇത്തരം കടന്നുവരവുകൾ ഈ ശാസ്ത്രത്തെ അവിശ്വസിച്ചുപോകുന്ന സ്ഥിതിയിൽ കൈകാര്യം ചെയ്യുന്നവർ പലപ്പോഴും കൊണ്ടെത്തിക്കുന്നുമുണ്ട്. എന്നാലും ആകാശസ്വാധീനം സത്യമാണ്. ജ്യോതിഷസത്യത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ശാസ്ത്രവും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരളം

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.