Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹാര കർമങ്ങൾ നാട്ടിലായാലും മതി

ജ്യോതിഷം

ജമ്മുവിൽനിന്നാണു കത്തയയ്ക്കുന്നത്. എന്റെ മകന്റെ പഠന വിവരങ്ങൾ അറിയാൻ അമ്മ നാട്ടിൽ ജാതക പരിശോധന നടത്തിയിരുന്നു. പറഞ്ഞ പരിഹാരങ്ങൾ ഇവിടെ ചെയ്യാൻ സാധിക്കില്ല. അതു നാട്ടിൽതന്നെ നടത്തിയാൽ മതിയോ? 1997 ഒക്ടോബർ 10, 9.22 പിഎം.

–മഞ്ജു രമേശ്, ജമ്മു–കശ്മീർ

ഉത്രാടമാണ് മകന്റെ നക്ഷത്രം. അൽപം മോശം സമയമാണ് ഇപ്പോഴുള്ളത്. രാഹൂർദശ ആരംഭിച്ചിട്ടുണ്ട്. പഠനകാര്യത്തിൽ അൽപം അലസത ഉണ്ടാകാൻ ഇടയുണ്ട്. ബുധൻ എന്ന ഗ്രഹത്തിന് മൗഢ്യമുണ്ട്. വിദ്യാഭ്യാസ കാര്യത്തെപ്പറ്റി ചിന്തിക്കുന്ന ഗ്രഹമാണ് ബുധൻ. ബ്രഹ്മി, വയമ്പ് എന്നിവയിട്ടു തിളപ്പിച്ച ജലം മാസത്തിൽ ഒരു ബുധനാഴ്ച വീതം കൂടിക്കുന്നതു ഗുണകരമാണ്.

പലപ്പോഴും ഓരോ സ്ഥലത്തെ ആചാരങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽ അനുഷ്ഠിക്കാൻ കഴിയില്ല. അതിന് ആചാര്യൻമാർ ഒരു വഴിയും കണ്ടുപിടിച്ചിട്ടുണ്ട്.

‘‘സ്വഗ്രാമേ പൂർണ്ണമാചാരം

അന്യഗ്രാമേ തദർദ്ധകം

പട്ടണേതു തത്പാദം

യാത്രേ ശൂദ്രാദാചരതേത്.’’

സ്വന്തം ഗ്രാമത്തിൽ ആചാരങ്ങൾ പൂർണമായും അനുശാസിക്കാവുന്നതാണ്. മറ്റൊരു ഗ്രാമത്തിൽ അതിന്റെ പകുതിയും പട്ടണത്തിൽ കാൽഭാഗവും യാത്രാവേളയിലോ സാധ്യമാകാത്തിടത്തോ യുക്തമനുസരിച്ച് ആചാരങ്ങൾ അനുഷ്ഠിക്കാവുന്നതാണ്. അതിനാൽ നിങ്ങൾ ഇപ്പോൾ താമസിക്കുന്നിടത്ത് എന്തൊക്കെയാണോ ആചാരങ്ങളായി ചെയ്യുവാൻ കഴിയുന്നത് അതു ചെയ്യുക.

Your Rating: