Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുത്തമുണ്ടെന്നും ഇല്ലെന്നും പറഞ്ഞാൽ ഏത് വിശ്വസിക്കും?

astro-porutham

എന്റെ മകൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്. എന്നാൽ പല ജ്യോത്സ്യന്മാരും പലതരത്തിലാണ് പറയുന്നത്. എന്റെ നാട്ടിൽ ചിലർ ചേരും എന്നു പറയും, മറ്റു ചിലർ പൊരുത്തമില്ല എന്നും പറയും. പയ്യന്റെ നാട്ടിലും അത്തരത്തിൽ തന്നെയാണ്. എന്താണ് വിശ്വസിക്കേണ്ടത്. മകൾ: 2–02–1991, 7.05 എ.എം., പുരുഷൻ: 3–08–1989, 11.30 എഎം.

ഗിരിജ വിശ്വനാഥ്,കുണ്ടറ.

ജ്യോതിഷത്തിലെ പൊരുത്ത വിഷയത്തിലെ ഏറ്റവും വലിയ ഒരു പോരായ്മ ഇതാണ്. ഓരോ സ്ഥലത്തും ഓരോ തരത്തിലാണ് പൊരുത്തം നിശ്ചയിക്കുന്നത്. പാപസംഖ്യ എന്ന കണ്ടെത്തലും ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള രീതിയിലാണ് നിർവഹിക്കുന്നത്. കുറച്ച് ജ്യോതിഷികൾ ഉത്തമം എന്നു പറഞ്ഞ് നിശ്ചയിച്ച് ഉറപ്പിച്ച പല വിവാഹങ്ങളും യാദൃച്ഛികമായി മറ്റൊരാളെ കാണിക്കുമ്പോൾ ചേരില്ല എന്നും പറഞ്ഞ് ഉപേക്ഷിച്ചിട്ടുള്ള സംഭവങ്ങളും ധാരാളമുണ്ട്. ഏതെങ്കിലും ജാതക പരിശോധനയിൽ പൊരുത്തമില്ല എന്ന് പറയുന്നതോടൊപ്പം വൈധവ്യം സംഭവിക്കും എന്നതുൾപ്പെടെ കടുത്ത ചില ആശങ്കകൾ രക്ഷാകർത്താക്കളുടെ മനസ്സിൽ കുത്തിത്തിരുകുകയും ചെയ്യും.

ഇതിന് ഒരു പരിഹാരം ഉണ്ടാകണമെങ്കിൽ വിവിധ പ്രദേശങ്ങളിലെ ജ്യോതിഷികൾ കൂട്ടായി ഇരുന്ന് ചർച്ച ചെയ്ത് പൊരുത്ത ചിന്തയിൽ മാർഗരേഖ തയാറാക്കണം. എന്തായാലും മകളുടെ പൊരുത്ത പരിശോധനയിൽ ഇപ്പോൾ വന്നിട്ടുള്ള ആലോചന ഉറപ്പിക്കുന്നതിനു തടസ്സമില്ല. ഈ കാര്യത്തിൽ മനസ്സിലുള്ള ആശങ്ക മാറ്റിക്കോളൂ.

Your Rating: