Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയിൽ ഉയർച്ച വേണോ? ദിക്കിലാണ് കാര്യം!

office-vasthu

നല്ല നിലയിലാണ് ബിസിനസ് തുടങ്ങിയത്. എന്നാൽ ഇപ്പോൾ കടബാധ്യത മാത്രമാണ് ഫലം. ബിസിനസിൽ നഷ്ടവും ലാഭവും വരും. എന്നാൽ വാസ്തു ശാസ്ത്രം പറയുന്നത് നോക്കുക. കച്ചവട സ്ഥാപനത്തിന്റെ വടക്ക് കിഴക്ക് ഭാഗം തുറന്നുകിടന്നാൽ അവിടെ സാമ്പത്തിക ക്ലേശം ഉണ്ടാകില്ല. എന്നാൽ അടഞ്ഞു കിടന്നാൽ സാമ്പത്തിക പരാധീനത വരും. ആർക്കും പരീക്ഷിച്ചു നോക്കാം.

ഒരു ഓഫിസിൽ കാഷ് കൗണ്ടറിൽ ഇരിക്കുന്ന കാഷ്യർ അല്ലെങ്കിൽ മാനേജർ വടക്കോട്ട് ദർശനമായി ഇരിക്കുന്നത് സ്ഥാപനത്തിന്റെ ലാഭകരമായ പ്രവർത്തനത്തിന് ഇടയാക്കും. കിഴക്ക് വശം അല്ലെങ്കിൽ വടക്ക് - കിഴക്കാണ് അത്യുത്തമം. പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തിരിഞ്ഞിരിക്കുന്നതും വലിയ കുഴപ്പമില്ല. തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് പൊതുവിൽ നല്ലതല്ല.

വടക്ക് ദിക്ക് ധനാധിപനായ കുബേരന്റെ ദിക്കാണ്. വടക്ക് കിഴക്ക് ഈശാന ദിക്കാണ്, അധിപൻ ശിവൻ.

ഇന്ദ്രന്റെ ദിക്കാണ് കിഴക്ക്. പടിഞ്ഞാറ് വരുണന്റെ ദിക്ക്. തെക്ക് ദിക്കിന്റെ അധിപൻ യമൻ (കാലൻ).

ചുരുക്കിപ്പറഞ്ഞാൽ ബിസിനസുകാർക്കും ജോലിക്കാർക്കും പ്രഫഷണൽ നേട്ടങ്ങൾക്ക് ലാഭകരമായ ദിക്കുകൾ വടക്ക്-കിഴക്ക്,വടക്ക്,കിഴക്ക് പിന്നെ പടിഞ്ഞാറും. വർണ വർഗ വ്യത്യാസമില്ലാതെ സർവ്വ ബിസിനസുകാർക്കും ഇത് പരീക്ഷിച്ചു നോക്കാം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.