Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർഥനയിലൂടെ വിവാഹം

astro-image

പ്രാർഥനയുടെ തീവ്രതയ്ക്കും വിശ്വാസത്തിനും അനുസരിച്ചാണ് ഫലം. വിവാഹയോഗം ഇല്ലാത്തവർക്ക് പ്രാർത്ഥനയിലൂടെയോ വഴിപാടിലൂടെയോ വിവാഹയോഗം ലഭിക്കുമോ എന്ന് സംശയം ഉണ്ടായേക്കാം.  ജാതകത്തിൽ വിവാഹം യോഗം ഇല്ലെന്നു കണ്ടാൽ ദേവീ ഭജനം, ശിവ ഭജനം മുതലായ പ്രതിവിധികൾ ചെയ്യണം. വിവാഹം വൈകുന്നവർക്ക് ക്ഷേത്രദർശനങ്ങളും വഴിപാടുകളും ഉപകാരപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്. 

മംഗല്യഭാഗ്യമേകുന്ന വഴിപാടുകൾ ഏതൊക്കെ? 

തിരുമാന്ധാം കുന്നിലെ മംഗല്യപൂജ, ഗുരുവായൂരിലെ രുഗ്മിണീ സ്വയംവരം കൃഷ്ണനാട്ടം ,  ആറ്റുകാൽ, ചെങ്ങന്നൂർ തുടങ്ങിയ ക്ഷേത്രങ്ങളിലെ പ്രത്യേക  പ്രാർഥനകൾ എന്നിവയിലൂടെ മംഗല്യഭാഗ്യം ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

Your Rating: