Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല നാളേക്കായി ഭൂമിയെ വന്ദിച്ച് തുടങ്ങാം...

prayer

വൈദിക ജീവിതക്രമമനുസരിച്ച് കരദര്‍ശനം കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ട മന്ത്രമാണ് ഭൂമി വന്ദനം. പേര് പറയുന്നതു പോലെ ഭൂമിയെ വന്ദിക്കുകയാണ്, ആ ദിവസത്തേക്കുള്ള ഊര്‍ജ്ജം സമാഹരിക്കുകയാണ് ഈ മന്ത്രം ചൊല്ലുന്നതിലൂടെ ചെയ്യുന്നത്. 

നമ്മുടെ ഒരു ദിവസം തുടങ്ങുന്നതിന്റെ രണ്ടാം പടിയാണിത്. ആദ്യത്തേത് നേരത്തെ പറഞ്ഞതുപോലെ കരദര്‍ശനം. പ്രാണന്റെ ഓജസ്സും തേജസ്സും തെളിവുറ്റതാക്കി മാറ്റുന്നതിന് ഈ മന്ത്രം ഉപകരിക്കും.

ഇതാണ് ഭൂമി വന്ദനം

ഓം യസ്യാം സമുദ്ര ഉത സിന്ധുരാപോ

യസ്യാമന്നം കൃഷ്ടയ: സംബഭൂവു:

യസ്യാമിദം ജിന്വതി പ്രാണദേജത്

സാ നോ ഭൂമി: പൂര്‍വപേയേ ദധാതു

അഥര്‍വവേദത്തിലെ മന്ത്രമാണിത്. ഏതൊരു ഭൂമിയാണോ ഞങ്ങളുടെ അതിജീവനത്തിന്റെ അടിസ്ഥാനമായിട്ടുള്ള ജലമുള്‍പ്പെടെയുള്ള സകലതിനെയും ധാരണം ചെയ്യുന്നത്, അതിനെ ഞാന്‍ വന്ദിക്കുന്നു എന്നാണ് മന്ത്രത്തിന്റെ ചുരുക്കം.

യജ്ഞവും തപസ്സും ജ്ഞാനവുമെല്ലാം ഭൂമിയിലാണ് സംഭവിക്കുന്നത്. പ്രാണന്‍ നല്‍കുന്നു ഭൂമി. ജലത്തെ ധാരണം ചെയ്യുന്ന, കൃഷിയിടങ്ങളെ ധാരണം ചെയ്യുന്ന സര്‍വ പ്രാണികളെയും ധാരണം ചെയ്യുന്ന, ഞങ്ങളുടെ ജീവിതം തന്നെ നിലനിര്‍ത്തുന്ന ഭൂമിയെ വന്ദനം ചെയ്യുന്നു എന്നാണ് ഓരോ ദിവസവും എണീറ്റയുടന്‍ തന്നെ പ്രാര്‍ത്ഥിക്കേണ്ടത്.

ഭൂമിയെക്കുറിച്ച് ഉദാരമായ സങ്കല്‍പ്പം മനസിന് പകര്‍ന്നു നല്‍കാന്‍ ഈ മന്ത്രം ദിവസവും ചൊല്ലുന്നത് സഹായിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ, ഭൂമിയെ മലിനമാക്കാതിരിക്കാനുള്ള ആഹ്വാനം കൂടിയാണിത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.