Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം ആർക്കൊപ്പം?

predict-win

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടവും രണ്ടാംഘട്ടവും പിന്നിട്ടപ്പോൾ ജനമനസ്സിൽ ഉയർന്നുവരുന്നത് ഒരേയൊരു ചോദ്യം: കേരളത്തിൽ ഏതു മുന്നണിക്കു ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിൽ അധികാരം കിട്ടും?

രാഷ്ട്രീയക്കാരുടെ പ്രവചനം തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തന്നെ നാടെങ്ങും കേട്ടു. യുഡിഎഫ് വൻവിജയം നേടുമെന്നു യുഡിഎഫ് നേതാക്കളും എൽഡിഎഫ് കേരളം തൂത്തുവാരുമെന്ന് എൽ‍ഡിഎഫ് നേതാക്കളും പ്രവചിച്ചുകഴിഞ്ഞു. കുറെയേറെ പഞ്ചായത്തുകൾ പിടിക്കുമെന്ന പ്രവചനവുമായി ബിജെപി മുന്നണിയും രംഗത്തുണ്ട്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വിജയം കൃത്യമായി പ്രവചിക്കാൻ ജ്യോതിഷികൾ ആരുംതന്നെ തയാറല്ല.

ഏതായാലും, തിരഞ്ഞെടുപ്പു പരീക്ഷയിൽ ആരു ജയിക്കും എന്നതാണു കേരളത്തിലെ ഇപ്പോഴത്തെ ചൂടുപിടിച്ച ചർച്ച. ബിജെപി പല സ്ഥലത്തും നിർണായക ശക്തിയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. തിരുവനന്തപുരവും കാസർകോടും പാലക്കാടിന്റെ ചില ഭാഗങ്ങളും ബിജെപിക്ക്‌ അനുകൂലമാകുമെന്നും പ്രവചനങ്ങൾ പറയുന്നു.

ഉപതിരഞ്ഞെടുപ്പുകളിലെ ഫലം സൂചിപ്പിക്കുന്നതു പോലെ തന്നെ എൽഡിഎഫിന്റെ വിജയം അത്ര എളുപ്പമായിരിക്കില്ല എന്നാണു കരുതപ്പെടുന്നത്. എസ്എൻഡിപി - ബിജെപി സഖ്യത്തിലൂടെ സിപിഎമ്മിനു വോട്ടുനഷ്ടം വരുമെന്നും കണക്കുകൂട്ടപ്പെടുന്നു.

കോർപറേഷനുകൾ ആർക്കൊക്കെ?

തിരുവനന്തപുരം കോർപറേഷൻ തങ്ങൾ നിലനിർത്തുമെന്നു സിപിഎം അവകാശപ്പെടുന്നുണ്ട്. ബിജെപിക്ക് ഇവിടെ 10 ൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്നും അവകാശവാദമുണ്ട്.

കൊല്ലത്തും സിപിഎമ്മിന്റെ അവകാശവാദമാണു പ്രബലം. കൊച്ചിയിൽ യുഡിഎഫ് ഏറെ പ്രതീക്ഷയിലാണ്. തൃശൂരിൽ യുഡിഎഫ് നേടുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എൽഡിഎഫുമായി കടുത്ത പോരാട്ടം വേണ്ടിവരും. എൽഡിഎഫിന്റെ സീറ്റു നിലയിൽ മെച്ചമുണ്ടാകും.

കോഴിക്കോട് എൽഡിഎഫ് ആണു ശക്തമായ അവകാശവാദം ഉന്നയിക്കുന്നത്. യുഡിഎഫും അവകാശവാദവുമായി രംഗത്തുണ്ട്‌.

പുതുതായി രൂപീകരിച്ച കണ്ണൂർ കോർപറേഷൻ നേടാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണു യുഡിഎഫ്. എന്നാൽ എൽഡിഎഫിനും വിജയപ്രതീക്ഷയ്ക്കു കുറവൊന്നുമില്ല.

നിങ്ങൾക്കും പ്രവചിക്കാം.

കേരളത്തിൽ ആകെയുള്ളത് ആറു കോർപറേഷനുകളാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറു കോർപറേഷനുകൾ ഏതു മുന്നണി നേടുമെന്നു നിങ്ങൾക്കും പ്രവചിക്കാം. ആറു കോർപറേഷനുകളുടെയും കാര്യത്തിൽ കൃത്യമായി പ്രവചിക്കുന്നവരിൽ നിന്നു നറുക്കിട്ടെടുക്കുന്ന ഒരാൾക്കു സമ്മാനവുമുണ്ട്‌.

∙ പ്രവചനങ്ങൾ കമന്റ് ബോക്സിലോ customersupport@mm.co.in ൽ അറിയിക്കാം.

∙ നവംബർ 7 ന് ഇന്ത്യൻ സമയം പുലർച്ചെ 5 മണിയ്ക്ക് മുൻപ് നടത്തുന്ന പ്രവചനങ്ങളെ മത്സരത്തിൽ ഉൾപ്പെടുത്തു.

∙ മത്സരം സംബന്ധിച്ച അന്തിമ തീരുമാനം മനോരമഓൺലൈനിന്റെതായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.