Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോത്സ്യൻ പ്രവചിച്ചു ; അത് സത്യമെന്ന് ജീവിതം തെളിയിച്ചു, രവിപിള്ള

ravi-pillai

സമയമാണ് പണം എന്നാണ് ബിസിനസ് ലോകത്ത് വിജയയാത്ര നയിക്കുന്ന രവി പിള്ളയുടെ വിശ്വാസം. വാശിയുണ്ടെങ്കിൽ എല്ലാം നടക്കും. മനസും നന്നാവണം ഈശ്വരവിശ്വാസവും വേണം. ഇത്രയുമുണ്ടെങ്കിൽ ബിസിനസിൽ വിജയിക്കും എന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ജ്യോത്സന്റെ പ്രവചനം

എം ബി എ പഠിക്കാൻ കൊച്ചിയിലെത്തിയകാലത്ത് ഒരു ജ്യോത്സനെ കണ്ടിരുന്നു. "നിങ്ങളുടെ സ്ഥലം ഇതല്ല പടിഞ്ഞാറ് ഭാഗത്താണ് രാശി" എന്ന് അദ്ദേഹം പറഞ്ഞു. ഗൾഫാണ് ഉദ്ദേശിച്ചത്. അതു വരെ ജോലി കിട്ടാത്തവർ പോകുന്ന സ്ഥലമാണ് ഗൾഫ് എന്ന തെറ്റിദ്ധാരണയിലായിരുന്നു ജീവിച്ചിരുന്നത്. നാട്ടിലെ സമരവും മറ്റും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ജീവിതത്തിലെ എല്ലാ മുന്നേറ്റങ്ങളുടെയും അടിസ്ഥാനം ഈ യാത്ര ആയിരുന്നു.

പിറന്നാൾ

ഭരണിയാണു നക്ഷത്രം. സെപ്റ്റംബർ രണ്ടിനാണ് പിറന്നാൾ. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. എല്ലാ വർഷവും ആ ദിവസം ഉദയാസ്തമയ പൂജ രവി പിള്ളയുടെ പേരിലാണ്. സ്വപ്നങ്ങളിലേക്കൊരു വിജയയാത്ര - രവി പിള്ളയുമായുള്ള അഭിമുഖം വായിക്കാം, വനിത - ഡിസംബർ ആദ്യലക്കം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.