Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുദശയിൽ ക്ലേശങ്ങൾ

astro-alone

ശുഭഭാവത്തിൽ രാഹു നിന്നാൽ ഐശ്വര്യം, കീർത്തി, ധനലാഭം എന്നിവ ഫലം. പക്ഷേ, പൊതുവിൽ രാഹു ദശ ക്ലേശകാലമാണ്. ധനനാശം, നീചജനങ്ങളാൽ അപമാനം, വലിയ അപവാദം, കാര്യഹാനി, പിതൃദുരിതം, ധനനഷ്ട ഫലം. ചെറുപ്പത്തിലാണെങ്കിൽ അനിഷ്ടകരനായ രാഹു മൂലം വിദ്യാ തടസ്സം, വാർധക്യത്തിലാണെങ്കിൽ പല്ല്, കണ്ണ്, വായ് ഇവയ്ക്ക് രോഗബാധയും സംഭവിക്കാം. അമിതവും അകാരണവുമായ ഉത്കണ്ഠ, മതിഭ്രമം എന്നിവ ദോഷകാരനായ രാഹുവിന്റെ ഫലങ്ങളാണ്. സ്വന്തം കഴിവിനെക്കുറിച്ച് പോലും ചിന്തിക്കാതെ സങ്കൽപ്പങ്ങളുടെ മായാലോകത്തിൽ പെട്ടു പോകാം. കുറച്ച് സുഹൃത്തുക്കൾ മാത്രമുളള ഇവർ ജീവിതത്തിന്റെ നല്ല സമയം പൊയ്പോകുന്നത് അറിയില്ല. ഏകാന്ത വാസത്തിനുളള ആഗ്രഹം, തല കുനിഞ്ഞുളള നടത്തം ഇവ ലക്ഷണങ്ങളായി പറയുന്നു. വിഷബാധയേൽക്കാതെ സൂക്ഷിക്കണം.

ജീവിതരീതി : ജാതകത്തിൽ അനിഷ്ടകരനായ രാഹു ഉളളവർ മദ്യം, മനസ്സിളക്കുന്ന നൃത്തം, ലഹരികൾ ഒഴിവാക്കണം. കൃത്രിമ ഭക്ഷണം, മാനസികമായി അകൽച്ച ഉളളവരോ ശത്രുക്കളോ തരുന്ന ഭക്ഷണം ഇവ ഒഴിവാക്കണം. വനയാത്രകൾക്ക് താൽപര്യം തോന്നാമെങ്കിലും ബോധപൂർവ്വം അത് ഒഴിവാക്കാം. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. വൈദ്യൂത ഉപകരണങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, നീല വസ്lത്രം ഇവ ആരിൽ നിന്നും സ്വീകരിക്കരുത്.

പൂജകൾ : രാഹു ദോഷശാന്തിക്ക് സർപ്പാരാധന പ്രധാനം. രാഹുവിന് ആധിപത്യമുളള ദിവസം ഇല്ല. ജന്മനക്ഷത്രം, ആയില്യം ഈ ദിവസങ്ങളിൽ വ്രത ത്തോടെ നാഗക്ഷേത്ര ദർശനം നടത്തുക. കുടുംബ വുമായി ബന്ധപ്പെട്ട് കാവുകളോ സർപ്പാരാധന സ്ഥലങ്ങളോ ഉണ്ടെങ്കിൽ പൂജകളിൽ പങ്കെടുക്കുന്നത് മുടക്കരുത്.

വസ്ത്രധാരണം : രാഹുപ്രീതിക്ക് കറുത്ത വസ്ത്രങ്ങളാണ് ഉത്തമം. ജന്മനക്ഷത്രം, തിരുവാതിര, ചോതി, ചതയം, സർപ്പപൂജാ ദിനങ്ങൾ, സർപ്പക്ഷേത്ര ദർശന ദിവസങ്ങൾ ഇവയ്ക്കു കറുത്ത വസ്ത്രം ധരിക്കുന്നത് നല്ലത്.

പുഷ്പധാരണം : നീല ശംഖ് പുഷ്പം, നീല ചെമ്പരത്തി തുടങ്ങി നീലയോ കറുപ്പോ കലർന്ന പൂക്കൾ അണിയാം.

വിവരങ്ങൾക്കു കടപ്പാട് : ഡോ. കെ. ബാലകൃഷ്ണ വാരിയർ
(റിട്ട. പ്രഫസർ ഓഫ് ഫിസിക്സ്)
അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസി‍ഡന്റ്

Your Rating: