Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുകാലം നോക്കാൻ എളുപ്പം!

rahukalam

മുഹൂർത്തപദവി ഉൾപ്പെടെയുള്ള കേരളീയ ജ്യോതിഷ ഗ്രന്ഥങ്ങളിൽ രാഹുകാലത്തിനു വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ലെങ്കിലും ദേശാന്തരസമ്പർക്കം കൊണ്ടും മറ്റും സമൂഹത്തിൽ അതിനേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ഏതു ശുഭകാര്യവും ചെയ്യാൻ രാഹുകാലം ഒഴിവാക്കുക എന്നതു മലയാളിയുടെയും രീതിയായിക്കഴിഞ്ഞു.

രാഹുകാലം എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ഭാഷാശ്ലോകമാണ് - നാലര ഏഴര മൂന്നിഹ പിന്നെ പന്ത്രണ്ടൊന്നര പത്തര നവമേ എന്നത്. സൂര്യോദയവും അസ്തമയവും കൃത്യം ആറു മണിക്കു നടക്കുകയാണെങ്കിൽ ഞായർ മുതൽ ശനി വരെയുള്ള ഓരോ ദിവസവും രാഹുകാലം തുടങ്ങുന്ന സമയമാണ് ഈ വരിയിൽ പറഞ്ഞിരിക്കുന്നത്.

അതായത്, ഞായറാഴ്ചകളിൽ പകൽ നാലരയ്ക്കു രാഹുകാലം തുടങ്ങും. തിങ്കളാഴ്ചകളിൽ ഏഴരയ്ക്കും ചൊവ്വാഴ്ചകളിൽ മൂന്നുമണിക്കും ബുധനാഴ്ചകളിൽ പന്ത്രണ്ടുമണിക്കും രാഹുകാലം ആരംഭിക്കും. വ്യാഴാഴ്ചകളിൽ പകൽ ഒന്നരയ്ക്കും വെള്ളിയാഴ്ചകളിൽ പത്തരയ്ക്കും ശനിയാഴ്ചകളിൽ ഒൻപതു മണിക്കുമാണു രാഹുകാലം തുടങ്ങുക. എപ്പോൾ തുടങ്ങിയാലും അപ്പോൾ മുതൽ ഒന്നര മണിക്കൂർ ആണു രാഹുകാലത്തിന്റെ സമയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.